കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞന്‍ ഫൈസല്‍ കുഞ്ഞാപ്പയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു,ഹംസാക്ക മത്സരിച്ചിരുന്നേല്‍ കോണി മറിയും?

എംബി ഫൈസലിനെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കുഞ്ഞാപ്പയ്‌ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം നിര്‍ത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമായിരുന്നു.

Google Oneindia Malayalam News

മലപ്പുറം: മികച്ച ഭൂരിപക്ഷം നേടി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇ അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും മുസ്ലീം ലീഗും യുഡിഎഫും പ്രതീക്ഷിച്ചതിലും വലിയ വിജയം തന്നെയാണ് നേടിയിരിക്കുന്നത്. അതേസമയം, 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താനായെങ്കിലും, 2016 നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കനത്ത തിരിച്ചടിയാണ് ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നത്.

മലപ്പുറത്ത് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും, പ്രചാരണം ആരംഭിച്ചതും യുഡിഎഫായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലീം ലീഗിന്റെ ജനകീയ നേതാവിനെ മത്സരരംഗത്തിറക്കി മലപ്പുറത്ത് റെക്കോര്‍ഡ് വിജയം മുന്നില്‍കണ്ടായിരുന്നു യുഡിഎഫിന്റെ പ്രവര്‍ത്തനം.

മലപ്പുറം കുത്തിയത് പിണറായി സര്‍ക്കാരിന്റെ നെഞ്ചില്‍...കോടിയേരി,ഇതാണ് ഇടത് ഭരണത്തിന്റെ വിലയിരുത്തല്‍മലപ്പുറം കുത്തിയത് പിണറായി സര്‍ക്കാരിന്റെ നെഞ്ചില്‍...കോടിയേരി,ഇതാണ് ഇടത് ഭരണത്തിന്റെ വിലയിരുത്തല്‍

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അന്തിമ നിമിഷങ്ങളിലാണ് ഡിവൈഎഫ്‌ഐ നേതാവും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമായ എംബി ഫൈസലിന്റെ പേര് സിപിഎം കമ്മിറ്റികളില്‍ ഉയര്‍ന്നുവന്നത്. എംബി ഫൈസലിനെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കുഞ്ഞാപ്പയ്‌ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം നിര്‍ത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമായിരുന്നു.

സിപിഎം ആദ്യം പരിഗണിച്ചിരുന്നവര്‍...

സിപിഎം ആദ്യം പരിഗണിച്ചിരുന്നവര്‍...

മലപ്പുറത്ത് ആരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ചര്‍ച്ചകള്‍ സിപിഎമ്മിനുള്ളില്‍ ആരംഭിച്ച സമയത്ത് ഫൈസലിന്റെ പേര് പരിഗണനയ്ക്ക് വന്നിരുന്നില്ല. മുന്‍ എംപിയും സിപിഎമ്മിന്റെ ജനകീയ നേതാവുമായ ടികെ ഹംസ, മങ്കടയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ടിഎ അഹമ്മദ് കബീറിനെ വിറപ്പിച്ച ടികെ റഷീദലി എന്നിവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തില്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നത്.

ഡിവൈഎഫ്‌ഐ നേതാവ്...

ഡിവൈഎഫ്‌ഐ നേതാവ്...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ അവസാന ദിവസങ്ങളിലാണ് എംബി ഫൈസലിനെ പരിഗണിച്ചത്. ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ പ്രമുഖ നേതാവും, ചങ്ങരംകുളത്ത് നിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായുള്ള എംബി ഫൈസലിനെ മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് അണികളേയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയോ?

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയോ?

മണ്ഡലത്തില്‍ സുപരിചിതനല്ലാത്ത എംബി ഫൈസലിനെ പോലൊരു വ്യക്തിയെ മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മലപ്പുറത്ത് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെ സഹായിക്കാനാണ് ഫൈസലിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ സിപിഎം മത്സരിപ്പിക്കുന്നതെന്നായിരുന്നു ബിജെപി ആരോപിച്ചിരുന്നത്. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇതുസംബന്ധിച്ച് രഹസ്യ കൂടിക്കാഴ്ച വരെ നടത്തിയെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

ഇടതിന് തിരിച്ചടി...

ഇടതിന് തിരിച്ചടി...

പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളില്‍ ഫൈസലിന് കുഞ്ഞാലിക്കുട്ടിക്കൊപ്പമെത്താന്‍ കഴിഞ്ഞെങ്കിലും, മലപ്പുറത്തെ ഫലം പുറത്തുവന്നപ്പോള്‍ ഇതൊന്നും വോട്ടായി മാറിയില്ലെന്നതാണ് സത്യം. ഇടതിന് സ്വാധീനമുള്ള പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളില്‍പോലും ഫൈസലിന് മുന്നേറ്റമുണ്ടാക്കാനായില്ല. എപി സുന്നി വിഭാഗത്തില്‍ നിന്നും വലിയ പിന്തുണ ലഭിക്കാത്തതും, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതും ഫൈസലിന് തിരിച്ചടിയായി.

കുഞ്ഞാപ്പയെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് തെളിഞ്ഞു?

കുഞ്ഞാപ്പയെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് തെളിഞ്ഞു?

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് വര്‍ദ്ധിച്ചെങ്കിലും, 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. പികെ കുഞ്ഞാലിക്കുട്ടിയെന്ന സൂപ്പര്‍ സ്റ്റാറിന് എതിരെ
നേരിയ വെല്ലുവിളിയുയര്‍ത്താന്‍ പോലും ഫൈസലിന് കഴിഞ്ഞില്ല.

മഞ്ചേരി ആവര്‍ത്തിക്കുമായിരുന്നോ?

മഞ്ചേരി ആവര്‍ത്തിക്കുമായിരുന്നോ?

മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി ആദ്യം പരിഗണിച്ചിരുന്ന ടികെ ഹംസയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്നാണ് ചില ഇടത് പ്രവര്‍ത്തകര്‍ പറയുന്നത്. 2004ല്‍ മഞ്ചേരിയില്‍ കെപിഎ മജീദിനെ തോല്‍പ്പിച്ച് ലോക്‌സഭയിലെത്തിയ ടികെ ഹംസ തന്നെയായിരുന്നു കുഞ്ഞാപ്പയ്ക്ക് പറ്റിയ എതിരാളിയെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അഭിപ്രായമുയരുന്നുണ്ട്. മങ്കടയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ടികെ റഷീദലി മണ്ഡലത്തില്‍ സുപരിചിതനായതിനാല്‍ ഫൈസലിന് ലഭിച്ചതിനെക്കാള്‍ വോട്ട് കിട്ടുമായിരുന്നെന്നും അഭിപ്രായമുണ്ട്.

English summary
Malappuram Election Result, LDF candidate's performance analysis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X