കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് 'മലപ്പുറം' പേടി; ശശീന്ദ്രന്റെ കസേര പെട്ടെന്ന് തെറിപ്പിച്ചത് മലപ്പുറം തിരഞ്ഞെടുപ്പോ?

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങിയ ഗതാഗത മന്ത്രി പെട്ടെന്ന് രാജിവെക്കാന്‍ കാരണം നടക്കാനിരിക്കുന്ന മലപ്പുറം തിരഞ്ഞെടുപ്പെന്ന് സൂചന. ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് യുഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാക്കുമെന്ന ഭയത്താലാണ് മംഗളം ടെലിവിഷന്‍ വാര്‍ത്ത പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജി വെക്കേണ്ടുന്ന അവസ്ഥയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സമിതി നടക്കുന്നതിനടയിലാണ് ഇത്തരത്തില്‍ വാര്‍ത്ത പുറത്തു വന്നത്. എലത്തൂര്‍ മണ്ഡലം എംഎല്‍എയെ തീര്‍ത്തും വെട്ടിലാക്കുന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ആരോപണം തീര്‍ത്തും നിഷേധിക്കുന്ന തരത്തിലായിരുന്നു എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനം കോഴിക്കോട് നടത്തിയത്. രാജിവെക്കാതിരിക്കാന്‍ പല കാരണങ്ങള്‍ പറയാമെങ്കിലും സത്യം വെളിച്ചത്തുകൊണ്ടുവരാനും ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്താനും രാജിവെക്കുന്നു എന്നാണ് എകെ ശശീന്ദ്രന്‍ പറഞ്ഞത്.

 ലൈംഗീക ആരോപണം

ലൈംഗീക ആരോപണം

ലൈംഗീക ആരോപണം നേരിടുന്ന എകെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ മലപ്പുറം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയാണ് പെട്ടെന്ന് തന്നെ രാജിയിലെത്തിച്ചത്.

 ആഭ്യന്തര വകുപ്പ്

ആഭ്യന്തര വകുപ്പ്

ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും രാജി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ് . സര്‍ക്കാരിന്റഎ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും ഇത്തരം ആരോപണം വന്ന സ്ഥിതിക്ക് എകെ ശശീന്ദ്രന് നേരെയുള്ള ലൈംഗീക ആരോപണം തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും.

 ഓഡിയോ

ഓഡിയോ

വീട്ടമ്മയോട് മന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ മംഗളം ടിവി ചാനലാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

English summary
Malappuram election is cause of Saseendran's flashing quite?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X