മലപ്പുറം ഫ്ളാഷ്മോബ്; പോലീസ് കേസെടുത്തു, കലാപം ഉണ്ടാക്കാന്‍ ശ്രമം
മലപ്പുറം: എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറം നഗരത്തില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരേ മോശം പദങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ചവര്‍ക്കെതിരേ കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികള്‍ക്കെതിരേ അപവാദ പ്രചരങ്ങള്‍ നടത്തിയവര്‍ക്കെതിരേയാണ് പോലീസ് നടപടി.
ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. ബിച്ചാന്‍ ബഷീര്‍, പിഎ അനസ്, ഹനീഫ ഞങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍അറഫ, അഷ്കര്‍ ഫരീഖ് എന്നീ അക്കൗണ്ടുകള്‍ക്കെതിരേയാണ് കേസ്. ഈ അക്കൗണ്ടുകളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്കെതിരേ മോശം പദപ്രയോഗങ്ങള്‍ പ്രചരിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.

വിഭാഗീയതയും കലാപവും ഉണ്ടാക്കാന്‍ ശ്രമിച്ചു, അശ്ലീല പദപ്രയോഗം നടത്തി, സ്ത്രീകള്‍ക്കെതിരേ അപവാദ പ്രചാരണം നടത്തി തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശ പ്രകാരമാണ് സ്വമേധയാ കേസെടുത്തിട്ടുള്ളതെന്ന് എസ്ഐ ബിനു പറഞ്ഞു. നേരത്തെ സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
ഡിസംബര്‍ ഒന്നിന് എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് നടത്തിയത്. ജിമിക്കി കമ്മല്‍ ഗാനത്തിന് ചുവടുവച്ച പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് പ്രതികരിച്ചിരുന്നു. ഇതോടെ വിവാദം ശക്തിപ്പെട്ടപ്പോഴാണ് വനിതാ കമ്മീഷന് കേസെടുത്തത്. അപവാദ പ്രചാരണങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം എസ്എഫ്ഐ മലപ്പുറത്ത് പ്രതിഷേധ ഫ്ളാഷ് മോബ് സംഘടിപ്പിച്ചിരുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications