കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദ്രവ്യനെ' എല്ലാവരും മറന്നോ... ഒമ്പത് വര്‍ഷം ജയില്‍ ശിക്ഷ, ആറ് ലക്ഷം പിഴ

Google Oneindia Malayalam News

പാലക്കാട്: മലപ്പുറം വിഷക്കള്ള് ദുരന്തം വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി. എന്നാലും കേസ് കോടതിയില്‍ കൃത്യമായി നടന്നു.

വിഷക്കള്ള ദുരന്ത സമയത്ത് ഏറെ വാര്‍ത്തയായ പേര് ആയിരുന്നു ദ്രവ്യന്റേത്. ദ്രവ്യനെ കുറിച്ചുള്ള നിറംപിടിപ്പിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോഴിതാ ദ്രവ്യന് ശിക്ഷ വിധിച്ചിരിയ്ക്കുന്നു.

Toddy

വ്യത്യസ്ത വകുപ്പുകളിലായി ഒമ്പത് വര്‍ഷം തടവ് ശിക്ഷയും ആറ് ലക്ഷം രൂപ പിഴയും ആണ് വിധിച്ചിട്ടുള്ളത്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് ശിക്ഷ വിധിച്ചത്. 2010 സെപ്തംബറില്‍ നടന്ന മലപ്പുറം വിഷക്കള്ള് ദുരന്തത്തിലെ മുഖ്യ പ്രതിയാണ് ദ്രവ്യന്‍. വിഷ മദ്യ ദുരന്തത്തില്‍ അന്ന് 24 പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ ഈ കേസില്‍ അല്ല ദ്രവ്യന് ശിക്ഷ. 2008 ല്‍ ദ്രവ്യന്‍റെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ തൊള്ളായിരം ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയിരുന്നു. വ്യാജമദ്യം നിര്‍മിയ്ക്കുന്നതിനുള്ള ഉപകരണങ്ങളും 450 ലിറ്റര്‍ കള്ളും കണ്ടെത്തിയിരുന്നു.

ഇതിനെല്ലാം ചേര്‍ത്താണ് ശിക്ഷ എന്നാണ് വിവരം. ആറ് ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം കൂടി തടവുശിക്ഷ അനുഭവിയ്ക്കണം. ഒറ്റപ്പാലം തിരുവേഗപ്പുറം സ്വദേശിയാണ് ദ്രവ്യന്‍.

English summary
Malappuram Hooch tragedy main accused gets 9 years imprisonment in other cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X