Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ജില്ല വിഭജിക്കേണ്ട; മലബാര്‍ കേന്ദ്രഭരണപ്രദേശമാക്കണം; വിഎച്ച്പി

സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് പഠിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കും എന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിഎച്ച്പി. മലപ്പുറം ജില്ല വിഭജിക്കുന്നതിന് പകരം മലബാര്‍ കേന്ദ്രീകരിച്ച് കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുകയാണ് വേണ്ടത് എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭാഗ്യദേവത കൂടെയുണ്ടാകും.. ഈ രാശിക്കാര്‍ക്കിനി 2 മാസത്തേക്ക് ആഡംബര ജീവിതം
ഭാഗ്യദേവത കൂടെയുണ്ടാകും.. ഈ രാശിക്കാര്‍ക്കിനി 2 മാസത്തേക്ക് ആഡംബര ജീവിതം

ജനസംഖ്യാ വര്‍ധനവല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടത് എങ്കില്‍ മലബാറിന്റെ സമ്പൂര്‍ണ്ണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വിഭജനം എന്നത് ലീഗും മുസ്ലിം സംഘടനകളും ഉന്നയിക്കുന്ന ആവശ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Malappuram

അനില്‍ വിളയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മലപ്പുറം മൂന്നാകണോ?
മലബാര്‍ കേന്ദ്ര ഭരണ പ്രദേശമാകണോ ?
മലപ്പുറം മാത്രം വികസിച്ചാല്‍ മതിയോ?
മലബാര്‍ എന്നാല്‍ മലപ്പുറം മാത്രമോ ?
സതീശന്‍ മന്ത്രിസഭ ലീഗിന് കീഴടങ്ങിയോ

ലീഗും മുസ്ലിം സംഘടനകളും കുറെ ഏറെ നാളായി പറയുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കാര്യമാണ് മലപ്പുറത്തെ വിഭജിക്കണമെന്ന്. ഇന്നത്തെ ബജറ്റില്‍ ഇതിന് അംഗീകാരം തത്വത്തില്‍ നല്‍കിയ രീതിയിലാണ് മുഖ്യമന്ത്രി പ്രതീകരിച്ചതും. ജനസംഖ്യാ പെരുപ്പമല്ല വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടത് എങ്കില്‍ മലബാറിന്റെ സമ്പൂര്‍ണ്ണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരുന്നതാണ് നല്ലത്.

സ്വര്‍ണത്തിന് വന്‍വിലക്കുറവ്... ഇടിഞ്ഞത് 28% ത്തോളം! സംഭവിക്കുന്നത് ഇത്
സ്വര്‍ണത്തിന് വന്‍വിലക്കുറവ്... ഇടിഞ്ഞത് 28% ത്തോളം! സംഭവിക്കുന്നത് ഇത്

ഇന്ന് കേരള മുഖ്യമന്ത്രി ജില്ലകളുടെ വിഭജനത്തിനുവേണ്ടി കമ്മീഷനെ വെക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്തിനാണ് വെറുതെ ഇതിനൊക്കെ പണം മുടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ ഇപ്പോള്‍ തന്നെ വളരെ പരിതാപകരമാണ് .ഏറ്റവും എളുപ്പമാര്‍ഗം മലബാറിന്റെ വികസനത്തിന് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശം എന്നത് തന്നെയാണ്. കാരണങ്ങള്‍

1)പ്രധാനമായും രാജ്യത്തിന്റെ തന്ത്ര പ്രധാനമായ പ്രദേശം എന്ന രീതിയില്‍ കിട്ടുന്ന സുരക്ഷ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കള്ളകടത്ത്, കടല്‍ വഴിയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കാം
2)കേന്ദ്രത്തിന്റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കും
3)ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കാന്‍ സാധ്യത
4)അടിസ്ഥാന സൗകര്യ വികസനം
ദേശീയപാതകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ വികസനത്തിന് കൂടുതല്‍ മുന്‍ഗണന

പട്ടിണിയിലായ പാകിസ്ഥാൻ പോലും പെട്രോൾ വില 74 രൂപ കുറച്ചു! ഇന്ത്യയിൽ വില കുറയാത്തത് എന്തുകൊണ്ട്?
പട്ടിണിയിലായ പാകിസ്ഥാൻ പോലും പെട്രോൾ വില 74 രൂപ കുറച്ചു! ഇന്ത്യയിൽ വില കുറയാത്തത് എന്തുകൊണ്ട്?

5)ഭരണ കാര്യക്ഷമത- ഭരണപരമായ നടപടികളിലെ ചില കാലതാമസങ്ങള്‍ കുറയും.
6)കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ് എങ്കില്‍ തൊഴില്‍, വ്യവസായം, ടൂറിസം മേഖലകളില്‍ വളര്‍ച്ച ഉണ്ടാകും
7)പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ - മലബാറിലെ പിന്നാക്കാവസ്ഥ, തീരദേശ വികസനം, കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം നയങ്ങള്‍ രൂപപ്പെടുത്താന്‍ സാധ്യത

8)അടിസ്ഥാന സൗകര്യങ്ങള്‍: തെക്കന്‍ കേരളത്തെ അപേക്ഷിച്ച് റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ വികസനം മലബാറില്‍ കുറവാണ്.
9)ആരോഗ്യ മേഖല: മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മലബാര്‍ മേഖലയില്‍ ആവശ്യത്തിനില്ല.
10)വിദ്യാഭ്യാസം: ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ ദൗര്‍ലഭ്യവും പ്രൊഫഷണല്‍ കോളേജുകളുടെ കുറവും വലിയ പ്രശ്‌നമാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം കേന്ദ്ര സര്‍ക്കാരിന് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാം. നിലവില്‍ ഭൂമിശാസ്ത്രപരമായി മലബാറില്‍ സ്ഥിതി ചെയ്യുന്ന പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി കേന്ദ്രഭരണ പ്രദേശമാണ്. വിദ്യാഭ്യാസം, ഗതാഗതം, വ്യവസായ വല്‍ക്കരണം, ആരോഗ്യ മേഖല തുടങ്ങിയ കാര്യങ്ങളില്‍ പിന്നിലാണ് മലബാര്‍ മേഖല.

മലബാറിലെ ജില്ലകള്‍ കൂട്ടി ചേര്‍ത്ത് ഒരു കേന്ദ്രഭരണപ്രദേശം വരികയാണെങ്കില്‍ രാജ്യത്തിന്റെ തന്ത്ര പ്രാധാന്യമുള്ള സ്ഥലം എന്ന രീതിയിലും വികസനത്തിന് കുറവുള്ള സ്ഥലം എന്ന രീതിയിലും മലബാറിന്റെ വികസനം കൂടുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുമ്പോള്‍ മേല്‍ പറഞ്ഞ പ്രശ്‌നങള്‍ക്ക് ഒരു പരിധി വരെ പുരോഗതിയും ഉണ്ടാകും. ജമ്മുകാശ്മീര്‍ സംസ്ഥാനത്തു നിന്നും ലഡാക്ക് വേര്‍പെടുത്തി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതു പോലെ മലബാര്‍ എന്ന കേന്ദ്രഭരണ പ്രദേശം ഭാവിയില്‍ ഉണ്ടായാല്‍ നന്ന്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+