കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഗുളിക കഴിച്ചാല്‍ ദിവസം മുഴുവന്‍ ലഹരി, ഗുളികകളുമായി ബിബിഎ വിദ്യാര്‍ഥി പിടിയില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഒരു ഗുളിക കഴിച്ചാല്‍ ദിവസം മുഴുവന്‍ ലഹരി ലഭിക്കുന്ന ലഹരി മരുന്നു ഗുളികകളുമായി ബി.ബി.എ വിദ്യാര്‍ഥി പിടിയില്‍. പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തൂതദേശത്ത് നീലത്ത് വീട്ടില്‍ അമല്‍ കൃഷ്ണന്‍ (20)നെയാണ് 490നിട്രാസിപാം ടാബ്ലറ്റുമായി മഞ്ചേരി എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ ലഹരി ഗുളികകളുമായി മഞ്ചേരി പാണ്ടിക്കാട് റോഡിലുള്ള പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് പിടികൂടിയത്.

ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പനക്കെത്തിച്ച ഗുളികകളാണ് പിടിച്ചെടുത്തത്. മാനസിക വിഭ്രാന്തിക്ക് ഡോക്ടര്‍മാര്‍ കുറച്ച് നല്‍കുന്ന ഗുളികകളാണിതെന്നു പ്രതിയെ അറസ്റ്റ്‌ചെയ്ത എക്‌സൈസ്‌റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ശ്യാംകുമാറും സംഘവും പറഞ്ഞു. ഒരു ഗുളിക കഴിച്ചാല്‍ തന്നെ ഒരു ദിവസം മുഴുവന്‍ ഇതിന്റെ ലഹരി ലഭിക്കും എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതത്രെ.

drugs

മരുന്ന് കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഇതിന് കാരണമാണ്. കുറിപ്പടികളില്ലാതെ കേരളത്തിലെ മെഡിക്കല്‍ഷോപ്പുകളില്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പോണ്ടിച്ചേരിയില്‍ നിന്നാണ് മരുന്നുകള്‍ വാങ്ങിയത്. കോയമ്പത്തൂരില്‍ ബി.ബി.എയ്ക്ക് പഠിക്കുന്ന പ്രതി അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍ വഴിയാണ് ഈ മേഖലയിലേക്ക് എത്തിയതെന്നു ചോദ്യംചെയ്യലില്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ബഷീര്‍, പ്രിവന്റീവ് ഓഫീസര്‍ ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ രാമന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സഫീറലി, രഞ്ജിത്ത്, ഉമ്മര്‍ കുട്ടി, സാജിദ്, അമ്പ് ദുള്‍ റഫീഖ്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
English summary
BBA student arrested for keeping drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X