കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഅ്ദിന്‍ റമദാന്‍ കാരുണ്യ ക്കൈനീട്ടം പദ്ധതി; റമദാന്‍ കിറ്റുകള്‍ വിതരണം തുടങ്ങി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വിശുദ്ധ റമദാനില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കാരുണ്യ ക്കൈനീട്ടം പദ്ധതിക്ക് തുടക്കമായി. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി മഅ്ദിന്‍ നല്‍കുന്ന റംസാന്‍ കിറ്റ് ആദ്യഘട്ടത്തില്‍ ഭിന്നശേഷിക്കാര്‍ക്കാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം സ്വലാത്ത് നഗറില്‍ നടന്ന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ചാലിയം കരീം ഹാജിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളായി വിശുദ്ധ റമസാനില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായം വിതരണം ചെയ്തത്. വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്യുന്ന റംസാന്‍ കിറ്റ് മലയോര മേഖലകളിലും സമൂഹത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന അന്ധര്‍, ബധിരര്‍ തുടങ്ങിയ അംഗ പരിമിതര്‍ക്കുമാണ് വിതരണം ചെയ്യുന്നത്.ഉദ്ഘാടന ചടങ്ങില്‍ സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, ഹൈദ്രോസ് മുസ്ലിയാര്‍ കരിപ്പൂര്‍, മഅ്ദിന്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, സൈദലവി സഅ്ദി പെരിങ്ങാവ്, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.

pics

മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സ്വലാത്ത് നഗറില്‍ നടത്തപ്പെടുന്ന ഇസ്്ലാമിക് ഹോം സയന്‍സ് വനിതാ വിജ്ഞാന വേദി ആരംഭിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ജൂണ്‍ 9ന് സമാപിക്കും. 'ഉത്തമ കുടുംബം ഉത്തമ സമൂഹം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വേദിയില്‍ പ്രമുഖ പണ്ഡിതരായ വി.പി.എ തങ്ങള്‍ ആട്ടീരി, ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്്ലിയാര്‍, ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര, ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശാക്കിര്‍ ബാഖവി മമ്പാട്, ഒ.പി അബ്ദുസ്സമദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. വനിതാ വിജ്ഞാനവേദിക്കെത്തുന്നവരുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക് ഫോണ്‍: 8129910327, 999537881

English summary
Malappuram Local News: Ramadan kits distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X