സിപിഎം മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ടികെ ഹംസ? അന്തിമ തീരുമാനം ശനിയാഴ്ച...
മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടികെ റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എംബി ഫൈസല്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് പേര്‍.
മലപ്പുറം: മലപ്പുറത്ത് നടക്കുന്ന ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിപട്ടികയില്‍ സംസ്ഥാന സമിതി അംഗം ടികെ ഹംസയ്ക്ക് മുന്‍തൂക്കം. ശനിയാഴ്ച ചേരുന്ന മലപ്പുറം ജില്ല കമ്മറ്റി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടികെ റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എംബി ഫൈസല്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് പേര്‍. ടികെ ഹംസ മല്‍സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്.

എല്‍ഡിഎഫ്
മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരം കൊഴുപ്പിക്കാനാണഅ എല്‍ഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ പികെ സൈനബ എന്ന വനിതയെ സ്ഥാനാര്‍ത്ഥിയാക്കി മലപ്പുറത്ത് എല്‍ഡിഎഫ് നടത്തിയ നീക്കം ഇഅഹമ്മദിന് റെക്കോര്‍ഡ് ഭൂരിപക്ഷം സമ്മാനിക്കുകയാണ് ചെയ്തത്.

സ്ഥാനാര്‍ത്ഥി
ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

ടികെ ഹംസ
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ടികെ ഹംസ വൈമുഖ്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം പിന്മാറിയാല്‍ മാത്രമായിരിക്കും മറ്റ് രണ്ട് പേരില്‍ ഒരാളെ പരിഗണിക്കുക.

ഡിവൈഎഫ്‌ഐ
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെ പേര് ഉയര്‍ന്നുവെങ്കിലും സെക്രട്ടേറിയറ്റ് യോഗത്തില്‍ ടികെ ഹംസ മത്സരിക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്.

മുഹമ്മദ് റിയാസ്
നേരത്തെ 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ച റിയാസ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്.

സിപിഎം സ്വപ്നം
യുഡിഎഫിന്റെ ഏറ്റവും ഉറച്ച സീറ്റായി സിപിഎം തന്നെ വിലയിരുത്തുന്ന മണ്ഡലമാണ് മലപ്പുറം. എങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഒരു അട്ടിമറിക്കുള്ള സാധ്യതയും സിപിഎം സ്വപ്‌നം കാണുന്നുണ്ട്.












Click it and Unblock the Notifications