മലപ്പുറത്തെ വെടിയേറ്റ് മരണം..8 പേര് കസ്റ്റഡിയില്‍!! ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടത്!!!
സുഹൃത്തുക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനത്തുമംഗലം സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥി മാസിനാണ് (21) കഴിഞ്ഞ ദിവസം വെടിയേറ്റ് മരകിച്ചത്. കഴുത്തിന്റെ പിറകിലാണ് വെടിയേറ്റത്. വെടിയേറ്റ നിലയില്‍ ഞായറാഴ്ച വൈകീട്ടാണ് ചിലര്‍ മാസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മാസിന് മരണത്തിനു കീഴടങ്ങിയിരുന്നു.

കസ്റ്റഡിയിലുള്ളത്
മാസിന്റെ സുഹൃത്തുക്കളായ എട്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ചിലരാണ് മാസിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.

മൊബൈല്‍ പരിശോധിച്ചു
പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. മാസിന് നേരെ എയര്‍ഗണ്‍ ചൂണ്ടുന്ന ഫോട്ടോ ഫോണില്‍ കണ്ടുവെന്നാണ് പോലീസ് പറയുന്നത്.

കൊണ്ടുവന്നത് സ്കൂട്ടറില്‍
രണ്ടു പേര് ചേര്‍ന്നാണ് ഞായറാഴ്ച വൈകീട്ട് മാസിനെ ആശുപത്രിയിലെത്തിച്ചത്. സ്കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് ഇവിടേക്ക് മാസിനെ കൊണ്ടുവന്നത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു അപ്പോള്‍ മാസിന്.

അബദ്ധത്തില്‍ വെടിയേറ്റു
പോലീസിന്റെ ചോദ്യം ചെയ്യലില്‍ അബദ്ധത്തിലാണ് മാസിനു വെടിയേറ്റതെന്ന് പിടിയിലായ സുഹൃത്തുകള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഫോണില്‍ നിന്നു ലഭിച്ച ഫോട്ടോയാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

രക്ഷപ്പെടാന്‍ ശ്രമിച്ചു
മാസിനെ ആശുപത്രിയിലെത്തിച്ച ശേഷം സുഹൃത്തുക്കള്‍ രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇവരെ പിന്നീട് ആശുപത്രിക്കു സമീപത്തു വച്ചു തന്നെ പിടൂകുടയായിരുന്നു.

സംഭവം നടന്നത്
പെരിന്തല്‍മണ്ണയ്ക്കടുത്ത് ചിരട്ടമണ്ണയില്‍ വച്ചാണ് മാസിനു വെടിയേറ്റത്. പിന്‍കഴുത്തിലാണ് യുവാവിനു വെടിയേറ്റതെന്ന് ആശുപത്രിയില്‍ വച്ചു പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications