കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട ആക്രമണ കേസില്‍ പ്രതി; നിക്കാഹിന് തൊട്ടുമുമ്പ് അറസ്റ്റ്, ഒടുവില്‍ ജയിലില്‍ നിക്കാഹ്

  • By Desk
Google Oneindia Malayalam News

മഞ്ചേരി: കോട്ടയ്ക്കല്‍ പുതുപ്പറമ്പ് ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രതിക്ക് മഞ്ചേരി ജയിലില്‍ നിക്കാഹ്. നേരത്തെ നിശ്ചയിച്ച നിക്കാഹിന് തൊട്ടുമുമ്പ് അറസ്റ്റ് നടന്നപ്പോഴാണ് കോടതി അനുമതിയോടെ ജയില്‍ കവാടത്തില്‍ ചടങ്ങുകള്‍ നടന്നത്. പുതുപ്പറമ്പില്‍ പ്രണയ ബന്ധത്തെ ചോദ്യം ചെയ്ത് ആള്‍ക്കൂട്ടം ആക്രമിച്ച ഷാഹിര്‍ വിഷം കഴിച്ചുമരിച്ചിരുന്നു.

Image

ഈ കേസിലെ പ്രതിയായ ഷബീറിന്റെ വിവാഹമാണ് ജയില്‍ കവാടത്തില്‍ നടന്നത്. വെള്ളിയാഴ്ചയാണ് ഷബീറിന്റെ നിക്കാഹ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ക്ക് മുമ്പായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിക്കാഹ് കഴിയുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന കുടുംബത്തിന്റെ ആവശ്യം പോലീസ് പരിഗണിച്ചില്ല. നിക്കാഹിന് വേണ്ടി രണ്ടുമണിക്കൂര്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് തള്ളി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഈ വേളയില്‍ അഭിഭാഷകര്‍ നിക്കാഹിന്റെ കാര്യം ബോധിപ്പിച്ചു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍

ജയില്‍ മേധാവിയുടെ സാന്നിധ്യത്തില്‍ നിക്കാഹ് നടത്തുന്നതിന് സൗകര്യമൊരുക്കാന്‍ ജഡ്ജ് നിര്‍ദേശിക്കുകയായിരുന്നു. ഷബീറിന്റെയും വധുവിന്റെയും കുടുംബത്തില്‍ നിന്ന് 11 പേര്‍ പങ്കെടുത്തു. ഡിസംബര്‍ 14നാണ് കല്യാണം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഷാഹിര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.

ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

English summary
Malappuram Mob Attack Case: accused Marriage held in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X