കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര ഗുണ്ടായിസം.... സാജിദിനെ മര്‍ദിച്ചത് പരിചയക്കാര്‍... പോലീസ് കേസെടുത്തില്ലെന്ന് പിതാവ്

Google Oneindia Malayalam News

മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിന്റെ പിതാവ് മുസ്തഫയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കല്‍പകഞ്ചേരി പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്നാരോപിച്ചായിരുന്നു സാജിദിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

1

അതേസമയം തന്റെ മകനെ പരിചയമുള്ളവര്‍ തന്നെയാണ് മര്‍ദിച്ചതെന്ന് മുസ്തഫ പറഞ്ഞു. എന്നാല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ കെട്ടിയിട്ടതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു. സംഭവം നടന്നപ്പോള്‍ ഇരുകൂട്ടരും പരാതി ഇല്ലെന്ന് പറഞ്ഞതിനാലാണ് കേസെടുക്കാതിരുന്നതെന്ന് കല്‍പകഞ്ചേരി പോലീസ് പറയുന്നു. ഓഗസ്റ്റ് 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റത്. സാജിദിനെ മമ്മാലിപടിയില്‍ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് മര്‍ദിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ബന്ധുക്കളും ഇത് തന്നെയാണ് പറയുന്നത്. ആക്രമണ സമയത്ത് യുവാവിന്റെ ശരീരത്തില്‍ കെട്ടോ പരുക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് ആര്‍ക്കെതിരെയും കേസെടുത്തില്ലെന്നാണ് പറയുന്നത്. അതേസമയം സാജിദിന്റെ പിതാവിന്റെ ആരോപണം പോലീസിനെ കുരുക്കിലാക്കിയിരിക്കുകയാണ്. മര്‍ദിച്ചവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കേണ്ടി വരും. അതേസമയം 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തുമലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ജലന്ധര്‍ ബിഷപ്പിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ മൊഴി....സഭയില്‍ നിന്ന് നീതി ലഭിച്ചില്ല!!ജലന്ധര്‍ ബിഷപ്പിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ മൊഴി....സഭയില്‍ നിന്ന് നീതി ലഭിച്ചില്ല!!

English summary
malappuram moral policing and suicide father accusation against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X