കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; തെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചുമതല; 'അനിവാര്യം'

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം എംപി പികെ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതലയില്‍ പികെ കുഞ്ഞാലികുട്ടിയെ ആണ് മുസ്ലീം ലീഗ് നിയോഗിച്ചിരിക്കുന്നത്. ദേശിയ തല തെരഞ്ഞെടുപ്പുകളുടെ ചുമതല ഇടി മുഹമ്മദിനേയും ചുമതലപ്പെടുത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

ഉപതെരഞ്ഞെടുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും പുറമേ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റേതടക്കമുള്ള പൂര്‍ണ്ണചുമതലയാണ് മുസ്ലീം ലീഗ് കുഞ്ഞാലികുട്ടിയെ ഏര്‍പ്പിച്ചിരിക്കുന്നത്.

KUNJALIKUTTY

കുഞ്ഞാലികുട്ടിക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയപ്പോള്‍ പാര്‍ട്ടിക്കും മുന്നണിക്കും വിജയം നേടാന്‍ കഴിഞ്ഞിരുന്നുവെന്നാണ് പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞതെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ കുഞ്ഞാലികുട്ടി അനിവാര്യമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

അതേസമയം കുഞ്ഞാലികുട്ടി നിയമസഭയിലേക്ക് മത്സരിക്കണമോയെന്ന കാര്യത്തില്‍ അത്തരമൊരു ഘട്ടം വരുമ്പോള്‍ തീരുമാനിക്കാമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പാര്‍ട്ടിയുടെ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതുതായി കൊടുവള്ളി, കുന്ദമംഗലവും തവനൂര്‍ അടക്കമുള്ള മണ്ഡലങ്ങളും പാര്‍ട്ടി ലക്ഷ്യമിടുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ വിജയം മുസ്ലീം ലീഗിമുണ്ടായിരുന്നുവെന്ന് വേണം പറയാന്‍. 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റില്‍ വിജയിച്ചപ്പോള്‍ 24 സീറ്റില്‍ മാത്രം മത്സരിച്ച് ലീഗ് 18 സീറ്റുകള്‍ നേടിയിരുന്നു.

അതേസമയം വരാനിരിക്കുന്നത് തെരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് മുമ്പിലുള്ളതെന്നുമായിരുന്നു കുഞ്ഞാലികുട്ടിയുടെ പ്രതികരണം. നിലവിലെ കേരളത്തിലെ സാഹചര്യം മോശമാക്കുകയാണെന്നും ഒരു ഗുണവുമില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. വന്‍ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലികുട്ടി രണ്ടാമതും ലോക്‌സഭയിലേക്ക് വിജയിക്കുന്നത്.

'കെ കെ ശൈലജയിൽ മാന്യത അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം':'കെ കെ ശൈലജയിൽ മാന്യത അവശേഷിക്കുന്നെങ്കിൽ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം':

'ആറന്മുള പീഡനം സർക്കാരിന്റെ പിടിപ്പുകേട്, വൈകുന്നേരത്തെ തള്ളൽ അല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല''ആറന്മുള പീഡനം സർക്കാരിന്റെ പിടിപ്പുകേട്, വൈകുന്നേരത്തെ തള്ളൽ അല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല'

English summary
Malappuram MP PK Kunhalikutty returns to state politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X