Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം; ഹാദിയ സ്വാതന്ത്ര്യമല്ല; നൃത്തം ചെയ്ത മുസ്ലീം പെണ്‍കുട്ടികള്‍ക്ക് തെറിയഭിഷേകം

Recommended Video

cmsvideo
    മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ലാഷ് മോബ്

    മലപ്പുറം: വൈക്കം സ്വദേശിനിയായ അഖില ഹാദിയയായപ്പോള്‍ അവരെ സ്വീകരിക്കാനും മറ്റുള്ളവരെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കാനും ഒട്ടേറെ മുസ്ലീം പുരോഗമനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഹാദിയ്‌യ്ക്ക് സ്വാതന്ത്ര്യം വേണമെന്നും മറ്റും അവര്‍ ഓരോ ദിവസവും പോസ്റ്റുകളിലൂടെ ആവശ്യപ്പെട്ടു.

    എന്നാല്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്ന തീവ്ര മുസ്ലീംവാദികളായ ഇവരുടെ തനിനിറം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ജിമിക്കി കമ്മലിനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്ത മുസ്ലീം പെണ്‍കുട്ടികളെ തെറിയഭിഷേകം നടത്തിയാണ് സ്വാതന്ത്ര്യവാദികള്‍ വരവേറ്റത്.

    hadiya1


    ഹാദിയയ്ക്കുവേണ്ടിയുള്ള സ്വാതന്ത്ര്യവാദം കപടമാണെന്നും അത് മതത്തിനുള്ളിലെ സ്ത്രീകള്‍ക്കുള്ളതല്ലെന്നും ഇവര്‍ പറയാതെ പറയുന്നു. അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള മുസ്ലീം സ്ത്രീകള്‍ തട്ടമിട്ട് നൃത്തം ചെയ്താല്‍ ഒലിച്ചുപോകുന്നതേയുള്ളൂ ഇവര്‍ ദിവസങ്ങളോളമായി സോഷ്യല്‍ മീഡിയയില്‍ അലമുറയിട്ട സ്വാതന്ത്ര്യം.

    ഹാദിയയുടെ വരവും വിവാദവും സമുദായത്തിനകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയ ചുരുക്കം ചിലരെ നിരാശപ്പെടുത്തുന്നതുകൂടിയാണ് യാഥാസ്തികരായ തീവ്രവിശ്വാസികളുടെ നിലപാട്. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് കൂടാതെ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയും ഇനി റോഡിലിറങ്ങരുതെന്ന് കരുതിയാണ്. അതേസമയം, പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യഘോഷമെന്നപോല്‍ റോഡില്‍ നൃത്തം വെച്ചതിനെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നത് ആശ്വാസമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+