Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം മുസ്ലിം ജനസംഖ്യ; കണക്കുമായി സന്ദീപ് വാര്യര്‍, ജില്ല ഒട്ടാകെ നഗരമാകുന്നതിന് കാരണം ഇതാണ്

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിദ്വേഷ പ്രസംഗം തുടര്‍ക്കഥയാക്കിയിരിക്കെ, ചില കണക്കുകളുമായി സന്ദീപ് വാര്യര്‍. മലപ്പുറത്ത് മുസ്ലിങ്ങള്‍ ബോധപൂര്‍വം ജനസംഖ്യ വര്‍ധിപ്പിക്കുന്നു എന്നത് സംഘപരിവാറിന്റെ വ്യാജ പ്രചാരണം ആണ് എന്ന് അദ്ദേഹം പറയുന്നു. 1991, 2001, 2011 വര്‍ങ്ങളിലെ ജനസംഖ്യാ കണക്കും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറത്തെ ജനനനിരക്ക് റീപ്ലേസ്‌മെന്റ് ലെവലിന് താഴെയാണ് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. കേരളത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ ജനന നിരക്ക് ഏതാണ്ട് തുല്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. തെക്കന്‍ കേരളത്തില്‍ ജനങ്ങള്‍ വിദേശത്തേക്ക് കുടിയേറുമ്പോള്‍ മലപ്പുറത്തുകാര്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി നാട്ടില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നു. ജില്ല ഒട്ടാകെ വികസനം നടന്ന് ഒരു നഗരമായി മാറുകയാണെന്നും സന്ദീപ് വാര്യര്‍ വിശദീകരിക്കുന്നു.

malappuram muslim population-

സന്ദീപ് വാര്യരുടെ വാക്കുകള്‍: "മലപ്പുറത്ത് മുസ്ലീങ്ങൾ ബോധപൂർവ്വം ജനസംഖ്യ വർദ്ധന സൃഷ്ടിക്കുന്നു എന്നത് സംഘപരിവാറിന്റെ വ്യാജ പ്രചരണം മാത്രമാണ്. അത് മറ്റു പലരും ഏറ്റെടുക്കുന്നത് കേരളത്തിൻറെ സാമൂഹിക അന്തരീക്ഷത്തെ മലീമസപ്പെടുത്തുക മാത്രമേ ചെയ്യൂ.

1991 സെൻസസ് പ്രകാരം മലപ്പുറം ജില്ലയിലെ മുസ്ലിം ജനസംഖ്യ 69.04 ശതമാനമാണ്. 2001 സെൻസസ് പ്രകാരം അത് 70.02 ആണ്. 2011 സെൻസസ് പ്രകാരവും അത് 70.2 ആണ്. അതായത് മുസ്ലിം ജനസംഖ്യാ വിസ്ഫോടനം മലപ്പുറം ജില്ലയിൽ നടക്കുന്നില്ല. അത് സ്ഥിരമാണ്. സ്ഥായിയാണ്.

മലപ്പുറത്തെ Total fertility rate (TFR) 1.9 മാത്രമാണ്. അതായത് റീപ്ലേസ് മെൻറ് ലെവലിന് താഴെയാണ്. 2.1 TFR ഉണ്ടെങ്കിൽ മാത്രമേ ജനസംഖ്യപ്പെരുപ്പം ഉണ്ടാവുകയുള്ളൂ. കേരളത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിലെ ഫെർട്ടിലിട്ടി റേറ്റ് ഏതാണ്ട് തുല്യമാണ്.

മലപ്പുറത്ത് റിവേഴ്സ് മൈഗ്രേഷനാണ് നടക്കുന്നത്. തെക്കൻ കേരളത്തിൽ ജനങ്ങൾ വിദേശരാജ്യങ്ങളിലേക്കും മറ്റും കുടിയേറ്റം നടന്ന് വീടുകൾ കാലിയായി കിടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന മലപ്പുറത്തുകാർ തിരികെ വന്ന് വലിയ തോതിൽ നാട്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നു. അവിടെ വികസനവും ഉണ്ടാകുന്നുണ്ട്. മലപ്പുറം ജില്ല ഒട്ടാകെ ഒരു നഗരമായി മാറുകയാണ്. മലപ്പുറത്തെ ജനസംഖ്യ വർദ്ധനവ് അവിടുത്തെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക മുന്നേറ്റവും കാരണമാണ്. അത് മതപരമല്ല.

മലപ്പുറത്ത് തലമുറകളായി മുസ്ലീങ്ങളാണ് ഭൂരിപക്ഷം. 1950 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് രാഷ്ട്രീയ സ്വാധീനമുള്ള മേഖലയാണ് മലപ്പുറം. മാത്രമല്ല ആരോപിക്കപ്പെടുന്നത് പോലെ ജനസംഖ്യാ വർദ്ധനവ് നടപ്പിലാക്കാൻ മുസ്ലീങ്ങൾ ശ്രമിക്കുന്നതായി യാതൊരു തെളിവും ഇന്നേവരെ ലഭിച്ചിട്ടില്ല. ഒരു ഇന്റലിജൻസ് റിപ്പോർട്ടും ലഭ്യമല്ല. ഒരു സുരക്ഷ ഏജൻസികളും ഇത് പറഞ്ഞിട്ടില്ല.
മലപ്പുറത്തെ മുസ്ലീങ്ങൾ ബോധപൂർവ്വം പെറ്റുപെരുകുകയാണ് എന്ന സംഘപരിവാർ നറേറ്റീവ് അങ്ങേയറ്റം സ്ത്രീവിരുദ്ധം കൂടിയാണ്.

മലപ്പുറത്തെ സ്ത്രീകൾ വിദ്യാഭ്യാസപരമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് നേടിയ മുന്നേറ്റം ശ്രദ്ധേയമാണ്. ആധുനിക വിദ്യാഭ്യാസത്തെ പുൽകിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ ഇന്ന് സമൂഹത്തിൻറെ എല്ലാ മേഖലയിലും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. അവരിൽ ഡോക്ടർമാരും എൻജിനീയർമാരും ബഹിരാകാശ ഗവേഷകരും കായികതാരങ്ങളും അധ്യാപകരും ഒക്കെയുണ്ട്. ഏത് ഉന്നത പരീക്ഷാ ഫലം വന്നാലും അതിൽ മലപ്പുറത്തെ പെൺകുട്ടികൾ തിളങ്ങി നിൽക്കുന്നുണ്ട്. അവരൊക്കെ പെറ്റുകൂട്ടുന്നവരാണ് എന്ന ആക്ഷേപം അവരെ അപമാനിക്കുന്നതാണ്.

ചരിത്രപരമായ കാരണങ്ങളാൽ , ബ്രിട്ടീഷ് വിരുദ്ധത കൊണ്ട് ആധുനിക വിദ്യാഭ്യാസത്തെ സ്വായത്തമാക്കുന്നതിൽ മലപ്പുറത്തെ മുസ്ലിങ്ങൾക്ക് ഒരല്പം കാലതാമസം നേരിട്ടു എന്നത് സത്യമാണ് . പക്ഷേ അത് സംഭവിച്ചത് അവരുടെ പൂർവികന്മാർ സായിപ്പന്മാരെ കൊന്ന് കഴുമരത്തിൽ ഏറിയത് കൊണ്ടാണ്. ജയിലിൽ പോയതുകൊണ്ടാണ്.

എന്നാൽ വിദ്യാഭ്യാസരംഗത്ത്, വ്യവസായരംഗത്ത്, സംരംഭകത്വ രംഗത്ത് ഒക്കെ അവരിന്ന് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. കേരളത്തിലെ ഇതര സാമൂഹിക നേതാക്കന്മാർ മലപ്പുറത്തെ മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹിക വളർച്ച പഠിക്കാൻ തയ്യാറാവണം. കേരള വികസനത്തിന് ഒരു മാതൃക വേണമെങ്കിൽ പഠന സംഘത്തെ അയക്കേണ്ടത് ഗുജറാത്തിലേക്കല്ല. മലപ്പുറത്തേക്കാണ്."

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+