കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് അജ്മാനിലുണ്ടായ തീ പിടുത്തത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദുബായ് അജ്മാനില്‍ വ്യവസായ മേഖലയിലെ ഫാക്ടറി മാര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം മങ്കട സ്വദേശി മരിച്ചു. മങ്കട വെള്ളില സ്വദേശി പുലക്കുഴി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍ (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.15 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി മാര്‍ട്ട് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന അംറി ജനറല്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച ജലാല്‍.

മോദിയില്‍ വിശ്വസിച്ച വിപണി; ആദ്യം തകര്‍ന്നടിഞ്ഞു, പിന്നെ കുതിച്ച് കയറിമോദിയില്‍ വിശ്വസിച്ച വിപണി; ആദ്യം തകര്‍ന്നടിഞ്ഞു, പിന്നെ കുതിച്ച് കയറി

ജോലിക്കിടെ അസര്‍ നമസ്‌കാരത്തിനായി ഫാക്ടറി മാര്‍ട്ടിന്റെ മുകളിലെ നിലയിലേക്ക് പോയിരുന്നു. ഇതിനിടെയാണ് മാളിന് തീപിടിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പോലീസും ഫോറണ്‍സിക് വിഭാഗവും ചേര്‍ന്ന് ജലാലിന്റെ മൃതദേഹം പുറത്തെടുത്തത്. അജ്മാന്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെയുള്ള ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

muhammed

തീ പിടുത്തത്തില്‍ മരിച്ച മുഹമ്മദ് ജലാല്‍ (35)

തുടര്‍ന്ന് ഇന്നലെ അസര്‍ നമസ്‌കാരത്തിന് ശേഷം അജ്മാന്‍ ജറഫില്‍ കബറടക്കി. ഭാര്യ: ജംഷീന. മക്കള്‍: ജസാ ഫാത്തിമ, മുഹമ്മദ് സയാന്‍. മാതാവ്: പരേതയായ ബിയ്യ. സഹോദരങ്ങള്‍: പാത്തുമ്മ, ജമീല, ഹഫ്‌സത്ത്, സുല്‍ഫീക്കര്‍ അലി (പുത്തന്‍വീട് മുസ്‌ലിം ലീഗ് സെക്രട്ടറി), മുംതാസ്.

English summary
Malappuram native died by fire accident in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X