മര്‍ക്കസ് സമ്മേളനത്തിലെ ദിക്ര് ഹല്ഖയില് പങ്കെടുത്ത് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു
മലുപ്പുറം: കോഴിക്കോട് മര്‍ക്കസ് സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ദിക്ര് ഹല്ഖയില് പങ്കെടുത്തു മടങ്ങുന്നതിനിടെ മലപ്പുറം മങ്കട സ്വദേശി ബൈക്കപകടത്തില്‍ മരണപ്പെട്ടു.
മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26)യാണു മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മുക്കത്ത് വെച്ചായിരുന്നു അപകടം. ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കേരള മുസ്ലിം ജമാഅത്ത് മക്കരപ്പറമ്പ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി വാഴങ്ങല്‍ ഹസ്സന് കാക്കയുടെ മകനും എസ്എസ്എഫ് മലപ്പുറം ഡിവിഷന് സെക്രട്ടേറിയറ്റ് അംഗവും കടന്നമണ്ണ മഅദിന്‍ ദഅവ കോളേജ് മുദരിസുമാണ്.
എപി വിഭാഗം സമസ്തയുടെ സജീവ പ്രവര്‍ത്തകന്‍കൂടിയായ മുബഷീര്‍ സഖാഫി സംഘനയുടെ മിക്ക ചടങ്ങുകളിലും പങ്കെടുക്കുന്നത് പതിവാണ്. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ചുള്ള ദിക്ര് ഹല്ഖയില് പങ്കെടുക്കാന്‍ ഒരു ദിവസം മുമ്പാണു പോയത്. പുലര്‍ച്ചെയോടെ പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണു അപകടമുണ്ടായത്.

ബൈക്കപകടത്തില്‍ മരിച്ച മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26)
ഭാര്യയെ ഈസ്റ്റ് കോഡൂരിലുള്ള ഭാര്യവീട്ടിലാക്കിയ ശേഷമാണ് മുബഷീര്‍ കോഴിക്കോട്ടേക്ക് പോയിരുന്നത്. ഭാര്യ: ഈസ്റ്റ് കോഡൂര്‍ സ്വദേശി റംഷിദ (20). മകന്: മുഹമ്മദ് സുജൈര് (5 മാസം ) പിതാവ്: ഹസ്സന് വാഴേങ്ങല്‍ ,മാതാവ്: ഹാജറുമ്മ തിരൂര്‍ക്കാട് ,സഹോദരങ്ങള്‍: മാജിദ് (റിയാദ്) മുഖ്താര്‍ ,സഹോദരിമാര്‍: മുഹ്സിന ,റാഷിദ.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications