രാജ്യത്ത് ആദ്യമായി റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 200 രൂപാനാണയം മലപ്പുറം സ്വദേശിക്ക് ലഭിച്ചു
മലപ്പുറം: രാജ്യത്ത് ആദ്യമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 200 രൂപാ നാണയം മലപ്പുറം തൃപ്പനച്ചി സ്വദേശിക്ക് ലഭിച്ചു.സ്വാതന്ത്ര്യ സമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് കോയിന് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് 200 രൂപയുടെ നാണയം അടിച്ചിറക്കിയത്.
അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 2650 രൂപയാണ് ബുക്കിംഗ് വില. 44 മില്ലീ മീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. നേരത്തെ ബുക്കു ചെയ്തവര്‍ക്കു മാത്രമെ നാണയം ലഭിക്കുകയുള്ളൂ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബുക്കു ചെയ്തവരുടെ കൈകളില്‍ നാണയം എത്തിത്തുടങ്ങിയത്. വിപുലമായ നാണയ ശേഖരണത്തിനുടമയും മലപ്പുറം തൃപ്പനച്ചി എയുപി സ്ക്കൂള് സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനുമായ എം സി അബ്ദുല്‍ അലിയുടെ കൈവശം നാണയം എത്തിയിട്ടുണ്ട്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപയുടെ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 200 രൂപയുടെ നാണയം
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന രാമചന്ദ്ര പാണ്ഡുരങ്ക എന്ന താന്തിയാതോപ്പി മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ യവ്ലേ എന്നഗ്രാമത്തിലാണ് ജനിച്ചത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications