കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ആദ്യമായി റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 200 രൂപാനാണയം മലപ്പുറം സ്വദേശിക്ക് ലഭിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: രാജ്യത്ത് ആദ്യമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 200 രൂപാ നാണയം മലപ്പുറം തൃപ്പനച്ചി സ്വദേശിക്ക് ലഭിച്ചു.സ്വാതന്ത്ര്യ സമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് കോയിന്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് 200 രൂപയുടെ നാണയം അടിച്ചിറക്കിയത്.

പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ്: നീരവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പിടിച്ചെടുത്തത് 5,100 കോടിയുടെ ആഭരണംപഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ്: നീരവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പിടിച്ചെടുത്തത് 5,100 കോടിയുടെ ആഭരണം

അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 2650 രൂപയാണ് ബുക്കിംഗ് വില. 44 മില്ലീ മീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. നേരത്തെ ബുക്കു ചെയ്തവര്‍ക്കു മാത്രമെ നാണയം ലഭിക്കുകയുള്ളൂ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബുക്കു ചെയ്തവരുടെ കൈകളില്‍ നാണയം എത്തിത്തുടങ്ങിയത്. വിപുലമായ നാണയ ശേഖരണത്തിനുടമയും മലപ്പുറം തൃപ്പനച്ചി എയുപി സ്‌ക്കൂള്‍ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനുമായ എം സി അബ്ദുല്‍ അലിയുടെ കൈവശം നാണയം എത്തിയിട്ടുണ്ട്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപയുടെ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

nanayam

റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 200 രൂപയുടെ നാണയം

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന രാമചന്ദ്ര പാണ്ഡുരങ്ക എന്ന താന്തിയാതോപ്പി മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ യവ്‌ലേ എന്നഗ്രാമത്തിലാണ് ജനിച്ചത്.

മോദി സർക്കാരിന്റെ ഹാൾമാർക്ക് മോഷ്ടിച്ച് കടന്നുകളയൽ: സർക്കാരിനെതിരെ കോണ്‍ഗ്രസ്മോദി സർക്കാരിന്റെ ഹാൾമാർക്ക് മോഷ്ടിച്ച് കടന്നുകളയൽ: സർക്കാരിനെതിരെ കോണ്‍ഗ്രസ്

English summary
Malappuram native got 200 rupees coin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X