ട്രെയിനില്‍നിന്നും വിണ് മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ യുവാവ് ട്രൈനില്‍ നിന്നും വിണ് മരണപെട്ടു. ഇരിമ്പളിയം വെണ്ടല്ലൂര്‍ ഇല്ലത്ത് പറമ്പ് ശിവശങ്കരന്റ മകന്‍ അര്‍ജുനന്‍(22)നാണ് മരിച്ചത്. ചിറയന്‍കീഴിന് അടുത്ത് കടക്കാവ് സേ്റ്റഷനില്‍ തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ യുവാവ് വിദേശ ജോലിക്കായി നാഗര്‍കോവിലില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് പിതാവും മൊത്ത് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ വെണ്ടല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.മാതാവ്:ഗിരിജദേവി,സഹോദരന്‍:അബിന്‍

എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ അര്‍ജുനന്‍ വിദേശ ജോലി ലഭിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. അപകടവിവരമറിഞ്ഞു പോലീസും റെയില്‍വേ അധകൃതരും സംഭവ സ്ഥലത്ത് വന്ന് തെളിവെടുപ്പ് നടത്തി. കൂടെയുണ്ടായിരുന്ന പിതാവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.












Click it and Unblock the Notifications