മലപ്പുറത്തെ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂര്‍ എ.എല്‍.പി. സ്‌കൂള്‍ റിട്ട.അധ്യാപിക കല്ലിങ്ങല്‍ ആയിഷാബി ടീച്ചര്‍ (67) ഉംറ തീര്‍ത്ഥാടനത്തിനിടെ മദീനയില്‍ മരണമടഞ്ഞു. സ്വകാര്യ തീര്‍ത്ഥാടക ഗ്രൂപ്പില്‍ അംഗമായി രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ ബന്ധുക്കളോടൊപ്പം ഉംറക്കായി പുറപ്പെട്ടത്. തീര്‍ത്ഥാടനത്തിനിടെ മദീനയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഖബറടക്കം മദീനയില്‍ നടക്കും.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ പ്രത്യേക ജനാസ നമസ്‌കാരം ഉണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റിട്ട. എഞ്ചിനീയറും കവിയുമായ അബൂബക്കര്‍ വളാഞ്ചേരി ആണ് ഭര്‍ത്താവ്. മക്കള്‍ : ലൈല (ജി.യു.പി സ്‌കൂള്‍, രണ്ടത്താണി), ഡോ. ഷാഹിദ (ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍, കടലുണ്ടി), ജഅഫര്‍ അലി (ഷാര്‍ജ), ഡോ. നബീല്‍ ഹാരിസ് (കെയര്‍വെല്‍ ആയുര്‍വേദ ക്ലിനിക്ക്, പടപ്പറമ്പ്). മരുമക്കള്‍ : അഡ്വ. കെ.എ. സമദ് (രണ്ടത്താണി), ഡോ.കെ.എം. മന്‍സൂര്‍ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലപ്പുറം), റംഷീന (മലപ്പുറം), ഡോ. സബ്‌ന പൂവല്ലൂര്‍ (പൊന്മള)












Click it and Unblock the Notifications