മരത്തില്‍ നിന്നും വീണ് മലപ്പുറം സ്വദേശിമരിച്ചു
മലപ്പുറം: മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറത്തെ യുവാവ് മരിച്ചു. മേലാറ്റൂര്‍ തച്ചിങ്ങനാടം നല്ലൂരിലെ പരുത്തിക്കുത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് ശഫീഖ് (37) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു. ഇന്നലെയാണ് മരിച്ചത്. മേലാറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. എം.എല്‍.എമാരായ പി. അബ്ദുള്‍ ഹമീദ്, അഡ്വ. എം. ഉമ്മര്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു. മാതാവ്: സൈനബ. ഭാര്യ: മുഹ്‌സിന . മക്കള്‍: നഷ് വ ഫാത്തിമ, മുഹമ്മദ് ഷാദുലി .
സഹോദരങ്ങള്‍: അഹമ്മദ് ശബീര്‍, ശഹര്‍ബാന്‍ , ഷബ്‌ന.

ഒരാഴ്ച മുമ്പാണ് വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും വീണത്. മഴയുണ്ടായിരുന്നതു കാരണം കാല്‍വഴുതിയാണു മരത്തില്‍നിന്നും വീണതെന്ന് കരുതുന്നു. ഇതിനു മുമ്പും ഷഫീഖ് മരത്തില്‍ കയറിയിരുന്നു. ഗുരുതര പരുക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചതുകാരണം ബന്ധക്കളെല്ലാംതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ മരണം സംഭവിച്ചതോടെ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications