കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: മലപ്പുറം ജില്ലക്കാരന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയില്‍?

Google Oneindia Malayalam News

കൊച്ചി: പാലക്കാട് സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നു എന്ന വിവരം പുറത്ത് വന്നിട്ട് അധികം ആയിട്ടില്ല. ഇപ്പോഴിതാ മലയാളികളെ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നു.

ഐസിസുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ ഒരു മലയാളിയെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്ത. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

Malappuram Map

മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണ് ഇയാളെ പിടികൂടിയതെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പാലക്കാട് സ്വദേശിയും പത്രപ്രവര്‍ത്തകനും ആയ അബു താഹിര്‍ ആണ് നേരത്തെ ഐസിസില്‍ ചേര്‍ന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന താഹിര്‍ അവിടെ നിന്നാണ് സിറിയയിലേയ്ക്ക് കടന്നത്.

ഇപ്പോള്‍ പിടിയിലായ ആള്‍ എങ്ങനെയാണ് ഐസിസുമായി ബന്ധം സ്ഥാപിച്ചത് എന്നതില്‍ വ്യക്തതയില്ല. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വഴി ഐസിസുമാഇ ബന്ധപ്പെടുത്തുന്നവരെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സി കൃത്യമായ പഠനം നടത്തിരുന്നു. ഇതില്‍ കേരളം അത്ര വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

English summary
Malappuram native under custody in relation with ISIS- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X