മലപ്പുറത്തെ നിപ മരണം: മരിച്ച യുവാവ് ബെംഗളൂരുവിലെ വിദ്യാര്‍ത്ഥി, 4 ആശുപത്രികളില്‍ ചികിത്സ തേടി
മലപ്പുറം: മലപ്പുറം ജില്ലിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൽ ഊർജ്ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട 24കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടിക അടക്കം തയ്യാറാക്കുകയാണ്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഈ യുവാവെന്നും സുഹൃത്തുക്കൾ കുടുംബാഗംങ്ങൾ അതോടൊപ്പം പോയിട്ടുള്ള ഇടങ്ങൾ എല്ലാം ട്രേസ് ചെയ്ത് കൊണ്ട്, അവിടെയുള്ള ആളുകളെ ഏറ്റവും അടുത്ത സമ്പർക്കത്തിൽ പെട്ടവരെയും സെക്കന്ററി കോൺടാക്റ്റിൽ പെട്ടവരെയും തന്നെ തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നാല് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ഒരു ക്ലിനിക് ഉൾപ്പെടെയുള്ളവ, അവിടെയാണ് പോയിട്ടുള്ളത്. അതുപോലെ രണ്ട് വൈദ്യശാലകളിൽ പോയതായി കാണുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ എവിടെയെങ്കിലും ആ സമയത്ത്, അതിന് മുൻപോ ശേഷമോ അതിൽ പ്രസക്തിയില്ല, ആ സമയത്ത് അവിടെയുണ്ടായിരുന്നുവർ ആരോഗ്യവകുപ്പിനെ അഭ്യർത്ഥിക്കുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു.
ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, അപൂർവം എങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരയെും കോൺടാക്ട് ട്രേസിഗം നടത്തി നിരീക്ഷണത്തിലാക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ് എന്നും ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും വീണാ ജോർജ് അറിയിച്ചു.
മലപ്പുറം കളക്ടറുടെ അറിയിപ്പ്:
നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ
ജില്ലയിലെ തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications