കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍സൈന്യത്തില്‍ മലപ്പുറത്തുകാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യന്‍സൈന്യത്തില്‍ മലപ്പുറത്തുകാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും ഇതിനു വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സൈന്യത്തിലും അര്‍ദ്ധ സൈന്യത്തിലുമെല്ലാം മലപ്പുറത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കും. സേനകളില്‍മലപ്പുറത്തിന്റെ പ്രാതിനിധ്യം കുറക്കുന്നത് പരീശീലനക്കുറവിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ap

പട്ടികജാതി വിഭാഗത്തിലും പൊതു വിഭാഗത്തിലും ഉള്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് - സെക്യൂരിറ്റി സ്റ്റാഫ് ട്രെയ്‌നിംഗിന് തെരെഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആവശ്യമായ പരിശീലനം ലഭ്യമാവാത്തതാണ് നമ്മുടെ കുട്ടികള്‍ക്ക് വിവിധ സേനകളില്‍ പ്രവേശനം ലഭിക്കുന്നതിന് തടസ്സമാവുന്നത്. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് ബി.പി.എല്‍ കുടുംബങ്ങളിലെ യുവതി-യുവാക്കള്‍ക്ക് സൗജന്യ പരിശീലനത്തിന് അവസരമൊരുക്കിയിട്ടുള്ളത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രീ റിക്രൂട്ട്‌മെന്റ് ട്രെയ്‌നിംഗ് സെന്ററില്‍ വെച്ച് 2 മാസത്തെ പരിശീലനമാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, സെക്രട്ടറി പ്രീതി മേനോന്‍, ജില്ലാ എസ്.സി ഓഫീസര്‍ ലത, പിആര്‍ടിസി എക്‌സി: ഡയറക്ടര്‍ നവാസ് ജാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്)

ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് - സെക്യൂരിറ്റി സ്റ്റാഫ് ട്രെയ്‌നിംഗിന് തെരെഞ്ഞെടുക്കപ്പെട്ടവരുടെ യോഗം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

English summary
Malappuram panchayath president about the count of armies from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X