കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന് താഴിട്ടു, 38 ജീവനക്കാരും കോഴിക്കോട്ടേക്ക് മാറി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന് താഴിട്ടു. 38ജീവനക്കാരും കോഴിക്കോട്ടേക്ക് മാറി. അതേ സമയം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ ഹര്‍ജിയില്‍ അടുത്ത ആഴ്ച്ച ഹൈക്കോടതി കൂടുതല്‍ വാദംകേള്‍ക്കും.

മലപ്പുറം ഓഫിസ് കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസുമായി ഒദ്യോഗികമായി തിങ്കളാഴ്ച ലയിക്കും. മലപ്പുറം ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഇനി കോഴിക്കോട് ഓഫിസിന്റെ വിലാസത്തിലുള്ള പാസ്‌പോര്‍ട്ടാണ് ലഭിക്കുക.

passport

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയ ജീവനക്കാരെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാര്‍ യാത്രയാക്കുന്നു.

പാസ്‌പോര്‍ട്ട് ഓഫിസ് മാറ്റാനുള്ള തീരുമാനം അപേക്ഷകരെ ബാധിക്കില്ലെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മലപ്പുറത്ത് തന്നെ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകരെ ഈ തീരുമാനം ബുദ്ധിമുട്ടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ച്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലൂടെ അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങിയതോടെ ഓഫിസിന്റെ പ്രാധാന്യം കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥതിതിയില്‍ മലപ്പുറം ഓഫിസ് കോഴിക്കോട് ഓഫിസുമായി ലയിപ്പിച്ച് ചെലവ് കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കാണാതായ 17 പേരും ഐസിസില്‍, പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ മൊഴി പുറത്ത്...
2006ല്‍ യു പി എ സര്‍ക്കാരിനു കീഴിലാണ് ഇ അഹമ്മദ് പ്രത്യേക താല്‍പര്യമെടുത്ത് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസ് വിഭജിച്ച് മലപ്പുറം ഓഫിസ് തുടങ്ങിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ പാസ്‌പോര്‍ട്ട് സംബന്ധമായ നടപടികളാണ് ഓഫിസ് നിര്‍വഹിച്ചിരുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പാസ്‌പോര്‍ട്ട് വിതരണം മാറുന്നതിന് മുമ്പ് ഓഫിസ് ജില്ലയില്‍ നിന്ന് വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് വളരെയേറെ അനുഗ്രഹമായിരുന്നു.

ഇപ്പോള്‍ ദിനംപ്രതി ഏകദേശം മുപ്പതോളം പേര്‍ മാത്രമാണ് പാസ്‌പോര്‍ട്ട് അനുബന്ധ ആവശ്യങ്ങള്‍ക്ക് ഓഫിസിലെത്തുന്നതെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. നിയമപ്രശ്‌നങ്ങള്‍ നേരിടുന്നവരും, പാസ്‌പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവരും മാത്രമേ ഇന്ന് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് വരേണ്ട ആവശ്യമുള്ളു. ഈ സാഹചര്യത്തില്‍ ഓഫിസിന്റെ പ്രാധാന്യം വളരെ കുറഞ്ഞു. ഇതേ തുടര്‍ന്നാണ് മലപ്പുറം ഓഫിസ് കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മലപ്പുറത്തെ ജനങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ഈ മാസം അവസാനം വരെ പാസ്‌പോര്‍ട്ട് ഓഫിസറും, ഏതാനും ജീവനക്കാരും ഇവിടെ തന്നെ കാണും.

English summary
Malappuram Passport office was closed; 38 employess are trasferred to Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X