കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ലോക്‌സഭ മണ്ഡലം; ശക്തമായ ഇടപെടലുമായി കുഞ്ഞാലിക്കുട്ടി തിളങ്ങിയെന്ന് വിലയിരുത്തല്‍

Google Oneindia Malayalam News

Recommended Video

cmsvideo
ശക്തമായ ഇടപെടലുമായി കുഞ്ഞാലിക്കുട്ടി | Oneindia Malayalam

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം പികെ കുഞ്ഞാലിക്കുട്ടിയുടെ കൈകളില്‍ ജനം ഏല്‍പ്പിച്ചത് 2017ന്റെ ആദ്യ പകുതിയിലാണ്. ഇ അഹ്മദിന്റെ വിയോഗമാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവ് കുഞ്ഞാലിക്കുട്ടിയെ തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കി. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി എംബി ഫൈസലിനേക്കാള്‍ 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.

08

നിലവില്‍ തന്റെ സാന്നിധ്യം കേരളത്തേക്കാള്‍ കേന്ദ്രത്തിലാണ് വേണ്ടതെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷമുള്ള കുഞ്ഞാലിക്കുട്ടിയുടെ സരസമായ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലെ ഓരോ പ്രവര്‍ത്തനത്തിലും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പ്രകടമായിരുന്നു. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി നിര്‍ണായകമായ പങ്കാണ് വഹിച്ചത്. വ്യോമയാന മന്ത്രിയുമായി അദ്ദേഹം നിരവധി തവണ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന പ്രചാരണം വന്ന ഉടനെ കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഇടപെട്ടിരുന്നു. വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി അദ്ദേഹം വിഷയം സംസാരിച്ചു. മണ്ഡലത്തിലെ പല വികസന പ്രവര്‍ത്തനങ്ങളിലും ഇ അഹ്മദ് തുടങ്ങിവച്ചത് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനാണ് കുഞ്ഞാലിക്കുട്ടി ഊന്നല്‍ നല്‍കിയത്.

കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്ക്; അമിത് ഷായെ കണ്ടു, പ്രഖ്യാപനം ഉടന്‍കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്ക്; അമിത് ഷായെ കണ്ടു, പ്രഖ്യാപനം ഉടന്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എംപിയുടെ ആവശ്യപ്രകാരം ജില്ലാ ഭരണകൂടം അനുവദിച്ചത് 22.44 കോടി രൂപയാണ്. ഇതില്‍ 16.55 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു. അതായത് മൊത്തം അനുവദിച്ചതിന്റെ 82.73 ശതമാനം മണ്ഡലത്തില്‍ ചെലവഴിച്ചു. ഇനി 4.99 കോടി രൂപയാണ് അനുവദിച്ചതില്‍ ബാക്കിയുള്ളതെന്ന് ലോക്‌സഭയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നു.

English summary
Malappuram Lok sabha constituancy: PK Kunjalikutty's good performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X