രാഹുല്‍ ഗാന്ധിയെ ആശ്ചര്യപ്പെടുത്തി സഫ; ധൈര്യപൂര്‍വം സ്റ്റേജിലെത്തി വിദ്യാര്‍ഥിനിയുടെ കിടിലന്‍ തര്‍ജമ
Recommended Video
മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് കൊച്ചുമിടുക്കി കൈയ്യടി നേടി. കരുവാരകുണ്ട് സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ സഫ സെബിനാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. തന്റെ വാക്കുകള്‍ തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ഥികളില്‍ ആരെങ്കിലും മുന്നോട്ടുവരണമെന്ന് രാഹുല്‍ ഗാന്ധി ക്ഷണിച്ചപ്പോള്‍ സഫ സ്റ്റേജിലേക്ക് കയറുകയായിരുന്നു. അപ്പോള്‍ തുടങ്ങിയ കൈയ്യടി പ്രസംഗ തീരുംവരെ തുടര്‍ന്നു....

സഫയ്ക്ക് അഭിനന്ദനം
മികച്ച രീതിയില്‍ തര്‍ജമ ചെയ്ത സഫയ്ക്ക് ചോക്ലേറ്റ് നല്കിയ രാഹുല്‍ ഒപ്പം നിന്ന് ഫോട്ടോയും എടുത്തു. നല്ല രീതിയില്‍ തര്‍ജമ ചെയ്തെന്ന് സഫയെ രാഹുല്‍ പ്രശംസിച്ചു. വലിയ അവസരമാണ് തനിക്ക് ലഭിച്ചതെന്നും ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി സ്വീകരിച്ചു
സ്റ്റേജിലെത്തിയ സഫയെ രാഹുല്‍ അങ്ങോട്ടു ചെന്ന് സ്വീകരിച്ചു. ശേഷം പേര് ചോദിച്ചു. സഫ തര്‍ജമ ചെയ്യുമെന്ന് രാഹുല്‍ മൈക്കില്‍ പറയുകയും ചെയ്തു. അല്‍പ്പം നാണത്തോടെ തുടങ്ങിയ സഫ പിന്നീട് രാഹുല്‍ ഗാന്ധി പറയുന്നതിന് പിന്നാലെ തന്നെ ഇടറാതെ മലയാളവും പറഞ്ഞു.

കഴുന്നതെല്ലാം ചെയ്യും
നിങ്ങള്‍ കുറച്ച് ആവശ്യങ്ങള്‍ എന്റെ മുന്നില്‍ വച്ചിട്ടുണ്ട്. എന്റെ എംപി ഫണ്ട് കുറവാണ്. എന്നാല്‍ കഴിയുന്നത് ചെയ്യുമെന്നും രാഹുല്‍ പറഞ്ഞത് സഫ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നിലയ്ക്കാത്ത കൈയ്യടിയായിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി എന്ന് പിന്നീട് സഫ മാധ്യമങ്ങളോട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ആദ്യം കെസി വേണുഗോപാലിനെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെയാണ് നേരത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രസംഗം തുടങ്ങുന്ന വേളയില്‍ തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ഥികളോ അധ്യാപകരോ വരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് സഫ ധൈര്യപൂര്‍വം സ്റ്റേജിലേക്ക് കയറിയത്.

കൈയ്യടിച്ച് സഫ
പ്രസംഗം തുടങ്ങിയപ്പോള്‍ രാഹുല്‍ പറയുന്നതിന് പിന്നാലെ തന്നെ സഫയുടെ മലയാളവും ഒഴുകിയെത്തി. സ്കൂളിന് കഴിയാവുന്ന സഹായം ചെയ്യുമെന്ന് രാഹുല്‍ പറയുമ്പോള്‍ സഫ തര്‍ജമ നിര്‍ത്തി കൈയ്യടിച്ചു, ശേഷമാണ് രാഹുലിന്റെ വാക്കുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications