കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ ആശ്ചര്യപ്പെടുത്തി സഫ; ധൈര്യപൂര്‍വം സ്റ്റേജിലെത്തി വിദ്യാര്‍ഥിനിയുടെ കിടിലന്‍ തര്‍ജമ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Safa Sebin ,Who translated Rahul Gandhi's speech to Malayalam | Oneindia Malayalam

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് കൊച്ചുമിടുക്കി കൈയ്യടി നേടി. കരുവാരകുണ്ട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ സഫ സെബിനാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. തന്റെ വാക്കുകള്‍ തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ഥികളില്‍ ആരെങ്കിലും മുന്നോട്ടുവരണമെന്ന് രാഹുല്‍ ഗാന്ധി ക്ഷണിച്ചപ്പോള്‍ സഫ സ്റ്റേജിലേക്ക് കയറുകയായിരുന്നു. അപ്പോള്‍ തുടങ്ങിയ കൈയ്യടി പ്രസംഗ തീരുംവരെ തുടര്‍ന്നു....

സഫയ്ക്ക് അഭിനന്ദനം

സഫയ്ക്ക് അഭിനന്ദനം

മികച്ച രീതിയില്‍ തര്‍ജമ ചെയ്ത സഫയ്ക്ക് ചോക്ലേറ്റ് നല്‍കിയ രാഹുല്‍ ഒപ്പം നിന്ന് ഫോട്ടോയും എടുത്തു. നല്ല രീതിയില്‍ തര്‍ജമ ചെയ്‌തെന്ന് സഫയെ രാഹുല്‍ പ്രശംസിച്ചു. വലിയ അവസരമാണ് തനിക്ക് ലഭിച്ചതെന്നും ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

 രാഹുല്‍ ഗാന്ധി സ്വീകരിച്ചു

രാഹുല്‍ ഗാന്ധി സ്വീകരിച്ചു

സ്റ്റേജിലെത്തിയ സഫയെ രാഹുല്‍ അങ്ങോട്ടു ചെന്ന് സ്വീകരിച്ചു. ശേഷം പേര് ചോദിച്ചു. സഫ തര്‍ജമ ചെയ്യുമെന്ന് രാഹുല്‍ മൈക്കില്‍ പറയുകയും ചെയ്തു. അല്‍പ്പം നാണത്തോടെ തുടങ്ങിയ സഫ പിന്നീട് രാഹുല്‍ ഗാന്ധി പറയുന്നതിന് പിന്നാലെ തന്നെ ഇടറാതെ മലയാളവും പറഞ്ഞു.

കഴുന്നതെല്ലാം ചെയ്യും

കഴുന്നതെല്ലാം ചെയ്യും

നിങ്ങള്‍ കുറച്ച് ആവശ്യങ്ങള്‍ എന്റെ മുന്നില്‍ വച്ചിട്ടുണ്ട്. എന്റെ എംപി ഫണ്ട് കുറവാണ്. എന്നാല്‍ കഴിയുന്നത് ചെയ്യുമെന്നും രാഹുല്‍ പറഞ്ഞത് സഫ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നിലയ്ക്കാത്ത കൈയ്യടിയായിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി എന്ന് പിന്നീട് സഫ മാധ്യമങ്ങളോട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ആദ്യം കെസി വേണുഗോപാലിനെ

ആദ്യം കെസി വേണുഗോപാലിനെ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെയാണ് നേരത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രസംഗം തുടങ്ങുന്ന വേളയില്‍ തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ഥികളോ അധ്യാപകരോ വരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് സഫ ധൈര്യപൂര്‍വം സ്റ്റേജിലേക്ക് കയറിയത്.

 കൈയ്യടിച്ച് സഫ

കൈയ്യടിച്ച് സഫ

പ്രസംഗം തുടങ്ങിയപ്പോള്‍ രാഹുല്‍ പറയുന്നതിന് പിന്നാലെ തന്നെ സഫയുടെ മലയാളവും ഒഴുകിയെത്തി. സ്‌കൂളിന് കഴിയാവുന്ന സഹായം ചെയ്യുമെന്ന് രാഹുല്‍ പറയുമ്പോള്‍ സഫ തര്‍ജമ നിര്‍ത്തി കൈയ്യടിച്ചു, ശേഷമാണ് രാഹുലിന്റെ വാക്കുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്

English summary
Malappuram Plus Two Student Translates Congress Leader Rahul Gandhi Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X