രാമലീല കാണാനെത്തിയവരെ പോലീസ് പിടികൂടി! ദേശീയഗാനത്തെ അപമാനിച്ചു; സംഭവം മലപ്പുറത്ത്....
എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ രാമലീല സിനിമയ്ക്ക് കയറിയ യുവാക്കളെയാണ് തീയേറ്റർ ജീവനക്കാർ പിടികൂടിയത്.
മലപ്പുറം: സിനിമാ തീയേറ്ററിൽ ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കാതിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ പുറത്തൂർ സ്വദേശികളായ അനസ്(27), നബീൽ(26) എന്നിവരെയാണ് ചങ്ങരംകുളം എസ്ഐ കെപി മനേഷ് കസ്റ്റഡിയിലെടുത്തത്.
എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ രാമലീല സിനിമയ്ക്ക് കയറിയ യുവാക്കളെയാണ് തീയേറ്റർ ജീവനക്കാർ പിടികൂടിയത്. 11 മണിയുടെ ഷോയ്ക്ക് കയറിയ അനസും നബീലും രാമലീലയ്ക്ക് മുൻപ് ദേശീയഗാനമിട്ടപ്പോൾ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു.

രണ്ട് യുവാക്കൾ ദേശീയ ഗാനത്തെ അപമാനിക്കുന്ന തരത്തിൽ സീറ്റിലിരിക്കുന്നത് കണ്ട ജീവനക്കാരാണ് ഇവരെ പിടികൂടിയത്. തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രണ്ടുപേർ സീറ്റിലിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ദേശീയ ഗാനത്തിനിടെ എഴുന്നേൽക്കാതിരുന്നത് ജീവനക്കാർ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമായി. തുടർന്ന് തീയേറ്റർ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചങ്ങരംകുളം എസ്ഐയുടെ നേതൃത്വത്തിൽ തീയേറ്ററിലെത്തിയ പോലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതോടെയാണ് രംഗം ശാന്തമായത്.












Click it and Unblock the Notifications