കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം; മേനകാ ഗാന്ധിക്ക് കേരളത്തിൽ നിന്ന് എട്ടിന്റെ പണി,കേസെടുത്ത് പോലീസ്

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചരിഞ്ഞ സംഭവത്തിന് ദേശീയ തലത്തിൽ വർഗീയ നിറം നൽകിയായിരുന്നു പ്രചരണം കൊഴുത്തത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിയായിരുന്നു പ്രചരണത്തിന് ആദ്യം തുടക്കമിട്ടത്. മലപ്പുറത്താണ് സംഭവം നടന്നതെന്നും മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും മനേക പറഞ്ഞിരുന്നു.

'ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്''ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്'

ഇതിനെ പിൻപറ്റി മലപ്പുറത്തിനെതിരെ വർഗീയ ശക്തമായി. ഇപ്പോഴിതാ സംഭവത്തിൽ മേനകയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

മലപ്പുറത്തിനെതിരെ

മലപ്പുറത്തിനെതിരെ

ആന ചരിഞ്ഞത് പാലക്കാട് ആയിരുന്നിട്ടും മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് പേര് സംഭവത്തിലേക്ക് വലിച്ചിഴത് മേനക ഗാന്ധിയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്നും അവിടെ ദിവസവും മനുഷ്യരെയും മൃഗങ്ങളേയും കൊല്ലുകയാണെന്നും അവർ പറഞ്ഞു.

സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ്

സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ്

ഏറ്റവും അധികം സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ് മലപ്പുറം, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കലാപം നടക്കുന്നു. കേരളത്തിലെ സർക്കാരിന് അവിടുത്തെ ജനങ്ങളെ പേടിയാണ് എന്നായിരുന്നു മേനകയുടെ വാക്കുകൾ. കേരളത്തിൽ ഓരോ വർഷവും അറുന്നൂറിനടുത്താണ് ആനകളെ കൊല്ലുന്നത് എന്നായിരുന്നു മേനകയുടെ മറ്റൊരു വാദം.

സംഘപരിവാർ പ്രചരണം

സംഘപരിവാർ പ്രചരണം

റോഡിലൂടെ നടന്ന ആനയ്ക്ക് പൈനാപ്പിളിൽ പടക്കം വെച്ച് നൽകുകയായിരുന്നുവെന്നും മേനക ചാനലുകളിൽ ആവർത്തിച്ചു. ഇതോടെ സംഘപരിവാർ കേന്ദ്രങ്ങൾ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം കടുപ്പിച്ചു. ഇതിന് പിന്നാലെയാണ് മലപ്പുറം പോലീസിൽ മേനക ഗാന്ധിയ്ക്കെതിരെ നിരവധി പേർ കേസ് നടകിയത്.

6 പരാതി

6 പരാതി

ആറ് പരാതികൾ ലഭിച്ചിടട്ുണ്ടെന്നും സാമുദായിക സ്പർധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് ഐപിസി 153 പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് മേനകയ്ക്കെതിരെ കേസ് കൊടുത്തത്. സമാന സ്വഭാവത്തിലുള്ള ആറ് പരാതികൾ ലഭിച്ചതിനാൽ എല്ലാം ചേർത്ത് ഒറ്റ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്ന് മലപ്പുറം എസ്പി വ്യക്കമാക്കി.

 പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

പരാതി സംബന്ധിച്ച് അഡ്വ സുഭാഷ് നൽകിയ പരാതിയുടെ പൂർണരൂപം വായിക്കാം സൂപ്രണ്ട് ഓഫ് പോലീസ്,മലപ്പുറം
Re: മണ്ണാർക്കാട്ടെ ആനയുടെ അപകട മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മുസ്ലീം വിഭാഗത്തനെതിരേയും സാമുദായിക - പ്രാദേശിക സ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരായ പരാതി:

 വ്യാജ പ്രചരണം

വ്യാജ പ്രചരണം

സർ,മെയ് 29 ന് ( ലഭ്യമായ വാർത്തകൾ പ്രകാരം) പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനാന്തരങ്ങളിൽ അപകടത്തെ തുടർന്ന് ചരിഞ്ഞ ഒരു കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിനെതിരേയും വ്യാപകമായ വ്യാജ പ്രചരണങ്ങൾ ദേശീയ തലത്തിൽ നടക്കുന്നതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

 ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമെന്ന്

ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമെന്ന്

മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങൾ.ഇന്ത്യയിൽ ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ദേശീയ തലത്തിൽ
കുറ്റകൃത്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ അക്രമങ്ങൾക്കു കാരണം മുസ്ലീം സമുദായം ഭൂരിപക്ഷമായതാണെന്നും വിവിധ സോഷ്യൽ മീഡിയ (ട്വിറ്റർ, ഫേസ് ബുക്ക് etc) അക്കൗണ്ടുകളിലൂടെ വ്യാജമായി ആരോപിക്കുന്നു.

 സമുദായത്തിനെതിരെ

സമുദായത്തിനെതിരെ

മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂർവ്വം ഒരു ജില്ലയിലെ ജനങ്ങൾക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വമായ ആദ്യ പ്രചരണം നടത്തിയത് മുൻ കേന്ദ്രമന്ത്രി ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടർന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികൾക്കും മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്കുമെതിരെ കടുത്ത വർഗ്ഗീയ പ്രചരണമാണ് നടക്കുന്നത്.

 മുസ്ലീം വിഭാഗങ്ങൾക്കെതിരെ

മുസ്ലീം വിഭാഗങ്ങൾക്കെതിരെ

മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മലപ്പുറം ജില്ലയിലെ നിവാസികൾക്കെതിരെ രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിൽ സ്പർദ്ധ വളർത്തും വിധം ബോധപൂർവ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും, സോഷ്യൽ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങൾക്കെതിരേയും ,വിശിഷ്യാ മുസ്ലീം വിഭാഗങ്ങൾക്കെതിരേയും സ്പർദ്ധ വളർത്തുന്ന പ്രചരണങ്ങൾ നടത്തിയ ഇതര വ്യക്തികൾക്കെതിരേയും (ലഭ്യമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ അറിയിക്കുന്നതാണ്) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 A,120 Bഉൾപ്പടെയുള്ള ഉചിതമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.വിശ്വസ്തതയോടെ,
അഡ്വ. സുഭാഷ് ചന്ദ്രൻ.കെ.ആർ

Recommended Video

cmsvideo
കനത്ത മഴയിൽ സംരക്ഷണ ഭിത്തികൾ തകർന്നതോടെ മലപ്പുറം എടക്കര മേഖലയിലെ രണ്ട് വീടുകൾക്കാണ് ഭീഷണി

English summary
Malappuram police regiser case againtst Menaka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X