കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫിൽ പോകുന്നത് മുടങ്ങാതിരിക്കണോ? നാലു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് പോലീസ്...

വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണാധീതമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്നവർക്ക് പോലീസിന്റെ പുതിയ നിർദേശം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർ, യാത്ര ആരംഭിക്കുന്നതിന്റെ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

മദ്രസയിലെ കുടിവെള്ളത്തിൽ എലിവിഷം കലർത്തി! ഒഴിവായത് വൻ ദുരന്തം; ഞെട്ടൽ മാറാതെ സൽമ...മദ്രസയിലെ കുടിവെള്ളത്തിൽ എലിവിഷം കലർത്തി! ഒഴിവായത് വൻ ദുരന്തം; ഞെട്ടൽ മാറാതെ സൽമ...

പാണക്കാട് തറവാട് ഇന്നേവരെ കാണാത്ത നാടകീയ രംഗങ്ങൾ! ഭീഷണി മുഴക്കി ഖാദർ, എല്ലാം സഹിച്ച് ലത്തീഫ്...പാണക്കാട് തറവാട് ഇന്നേവരെ കാണാത്ത നാടകീയ രംഗങ്ങൾ! ഭീഷണി മുഴക്കി ഖാദർ, എല്ലാം സഹിച്ച് ലത്തീഫ്...

വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണാധീതമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ടെർമിനലിന്റെ മുൻവശത്തെ നവീകരണ
ജോലികളും പാർക്കിങ് സൗകര്യങ്ങളുടെ കുറവും കനത്ത മഴയും കാരണമാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്.

airport

തിരക്ക് കാരണം പല യാത്രക്കാർക്കും യാത്ര മുടങ്ങിയ അവസ്ഥയുണ്ടായെന്നും, അതിനാൽ യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവരും, യാത്രയാക്കാൻ എത്തുന്നവരും പല വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്രയാക്കാൻ എത്തുന്നവർ യാത്രക്കാരെ നിശ്ചിത സ്ഥലത്ത് ഇറക്കിയ ശേഷം എത്രയും പെട്ടെന്ന് ടെർമിനലിന്റെ മുൻവശത്ത് നിന്നും വാഹനങ്ങൾ മാറ്റണം.

സ്വീകരിക്കാൻ എത്തുന്നവരും ഇത്തരത്തിൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം വാഹനങ്ങൾ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുപോകണം. നിർദിഷ്ട പാർക്കിങ് ഏരിയയിൽ അല്ലാതെ വിമാനത്താവള പരിസരത്തെ മറ്റൊരിടത്തും പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

English summary
malappuram police request to passengers who are travelling from karipur airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X