കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്, സ്ഥിരം കടത്തുകാരെ റൗഡി ലിസ്റ്റിലും, ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്താന്‍ എസ്പിയുടെ നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്. സ്ഥിരം മണല്‍ കടത്തുകാരെ റൗഡി ലിസ്റ്റിലും, ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി മണല്‍മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി ജില്ലയിലെ തീരദേശ പോലീസ്.

കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ
ഭാരതപ്പുഴയിലെ ചമ്രവട്ടം, പെരുന്തല്ലൂര്‍, പള്ളിക്കടവ് ഭാൗങ്ങളില്‍ നിന്ന് അനധികൃതമായിമണലെടുക്കുകയായിരുന്ന അഞ്ച് മണല്‍ വഞ്ചികളും, 2 ലോറികളും തിരൂര്‍ പോലീസും, തീരദേശ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി.പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മണല്‍വഞ്ചികളും, മണല്‍ ലോറിയും പിടികൂടിയത്.

manal

തീരദേശ പോലീസ് പിടികൂടിയ മണല്‍കടത്തിനുപയോഗിച്ച വഞ്ചി

ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് തീരദേശ പോലീസ് 29മണല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ച്ചയായി മണലെടുക്കുന്നവരുടെ പേര് റൗഡി ലിസ്റ്റിലും, ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്തുവാനും, ഇതിനുപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും എസ്.പി. കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊന്നാനി, പുറത്തൂര്‍, പുതുപൊന്നാനി, ചമ്രവട്ടം ഭാഗങ്ങളിലാണ് മണല്‍വേട്ട നടന്നത്.

English summary
Malappuram; Police took action against Sand mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X