ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു!
മലപ്പുറം: ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. കുന്നുംപുറം വേങ്ങര റോഡില്‍ ഇ. കെ. പടിയില്‍ വെച്ചാണ് അപകടം. കണ്ണമംഗലം എരണിപ്പടിയിലെ അരീക്കാന്‍ അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് അര്‍ഷദ് (16) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെ വേങ്ങര ഭാഗത്തു നിന്ന് കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയും കുന്നുംപുറത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് വരികയായിരുന്ന അര്‍ഷദിന്റെ ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . ബൈക്കില്‍ സഹയാത്രികനായിരുന്ന അര്‍ഷദിന്റെ സുഹൃത്ത് ഹസനുല്‍ ബന്ന (16)പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വേങ്ങര പൊലീസ് പരിശോധന നടത്തി. തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം അഞ്ചരയോടെ എടക്കാപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. മാതാവ് : ബുഷ്റ, സഹോദരന്‍ :അന്‍ഷിദ്.

ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ചു പോലീസ് അന്വേഷണം തുടങ്ങി. സംഭവ സ്ഥലം പരിശോധിച്ചതിന് പിന്നാലെ പ്രദേശത്തുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെട്ടു. അപകട നടന്ന സ്ഥലത്തെ റോഡോരങ്ങള്‍ കാണുന്ന തരത്തിലുള്ള സി.സി.ടി.വി ക്യാമറകള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications