ഭൂചലന ഭീതിയില്‍ മലപ്പുറവും കോഴിക്കോടും
മലപ്പുറം:തുടര്‍ച്ചയായി മൂന്നാം ദിവസവും മലബാര്‍ മേഖലയില്‍ ഭൂചലനം. ശക്തമല്ലാത്ത ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത് എങ്കിലും ജനങ്ങള്‍ കടുത്ത ഭീതിയില്‍ ആണ്. ഡിസംബര്‍ 10 ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായത്.
2013 ഡിസംബര്‍ 8 നാണ് മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ ഫറൂക്ക് ആയിരുന്നു ആദ്യ ദിവസത്തെ പ്രഭവ കേന്ദ്രം. രാവിലെ 10 മണിയോടെയാണ് ചലനം അനുഭവപ്പെട്ടത്. പീച്ചിയില്‍ സ്ഥാപിച്ചിട്ടുള്ള റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

ഡിസംബര്‍ 9 ന് തിങ്കളാഴ്ചയാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ദിനത്തേക്കാള്‍ തീവ്രത കുറഞ്ഞതായിരുന്നു ഇത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യദിവസം രാവിലെ ആണ് ഭൂചലനം ഉണ്ടായതെങ്കില്‍ രണ്ടാം ദിവസം ഇത് വൈകീട്ട് നാലരയോടെ ആയിരുന്നു.
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര, വള്ളിക്കുന്ന്, അരിയല്ലൂര്‍, അത്താണിക്കല്‍, കടലുണ്ടി നഗരം, ആനങ്ങാടി, പരപ്പനങ്ങാടി, ഉള്ളണം, ചെട്ടിപ്പടി, താനൂര്‍, നന്നമ്പ്ര, എആര്‍ നഗര്‍ പഞ്ചായത്തുകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ബേപ്പൂര്‍, ചാലിയം, മാങ്കാവ്, ചെറുവണ്ണൂര്‍, മീഞ്ചന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പറയുന്നു. ഞായറാഴ്ചയും ഈ പ്രദേശങ്ങളില്‍ തന്നെയാണ് ഭൂചലനം ഉണ്ടായത്.
മലപ്പുറം കോഴിക്കോട് ജില്ലകളില്‍ തീരദേശമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഭൂചലനം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കടല്‍ കുറച്ച് ദൂരം താഴേക്കിറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ദിവസവും മൂന്നം ദിവസവും ഏതാണ് ഒരേ സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.












Click it and Unblock the Notifications