മുസ്ലീം വിരുദ്ധവിഷം തുപ്പുന്ന സംഘികള്‍ കാണാന്‍...!! മലപ്പുറം ക്ഷേത്രത്തിലെ ഈ കാഴ്ച...!!!

  • By: Anamika
Subscribe to Oneindia Malayalam

മലപ്പുറം: മുസ്ലിം വിരുദ്ധത സംഘികളുടെ കൂടപ്പിറപ്പാണ്. മുസ്ലിം, മാര്‍ക്‌സിസ്റ്റ്, മിഷണറീസ് എന്നീ മൂന്ന് എം ആണ് അവരുടെ എക്കാലത്തേയും വലിയ ശത്രുക്കളെന്ന് പറയാറുണ്ട്. മുസ്ലിം വിരുദ്ധത ആയുധമാക്കി തന്നെയാണ് സംഘപരിവാര്‍ രാജ്യത്ത് അവരുടെ രാഷ്ട്രീയം വളര്‍ത്തിയിട്ടുള്ളതും. എന്നാലത് ചിലവാകാതെ പോയത് കേരളത്തില്‍ മാത്രമാണ്.മുസ്ലിംങ്ങള്‍ കുടുതലുള്ള മലപ്പുറത്ത് പ്രത്യേകിച്ചു. റംസാന്‍ മാസത്തില്‍ മലപ്പുറം പങ്കുവെയ്ക്കുന്നത് ഇന്നത്തെ കാലത്ത് സന്തോഷം പകരുന്ന സന്ദേശമാണ്.

Read Also: ഗോമാതാവിനെ സംരക്ഷിക്കാന്‍ ഒ രാജഗോപാലിന്റെ പുതിയ ഐഡിയ...!!! കൊടുത്തു മന്ത്രി കണക്കിനൊരെണ്ണം..!!

Read Also: ദിലീപിനെതിരായ മഞ്ജു വാര്യരുടെ പടയൊരുക്കം ചീറ്റിപ്പോയി...!! മല പോലെ വന്നത് എലി പോലെ...!!!

കലാപമുണ്ടാക്കാൻ ശ്രമം

കലാപമുണ്ടാക്കാൻ ശ്രമം

മലപ്പുറത്ത് നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രം തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് കലാപം ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങള്‍ ചീറ്റിപ്പോയിരുന്നു. മലപ്പുറത്തെ ജനങ്ങള്‍ സംഘപരിവാണറിന്റെ കെണിയില്‍ വീഴാഞ്ഞത് വലിയൊരു വിപത്ത് ഒഴിവാക്കി. ഇപ്പോള്‍ മലപ്പുറം വീണ്ടും മാതൃകയാവുകയാണ്.

ബീഫ് നിരോധനം തന്നെ

ബീഫ് നിരോധനം തന്നെ

റംസാന്‍ നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസമാണ് കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ചും മുസ്ലിംങ്ങളെ ബിജെപി സര്‍ക്കാര്‍ വെല്ലുവിളിച്ചത്. ബീഫ് നിരോധനമെന്ന അജണ്ട നടപ്പാക്കിയ ബിജെപിയുടെ രാഷ്ട്രീയം പക്ഷേ കേരളത്തില്‍ വിലപ്പോയിട്ടില്ല.

മികച്ച മാതൃക

മികച്ച മാതൃക

മലപ്പുറത്തെ ഹിന്ദുക്കളും മുസ്ലിംങ്ങളും ബിജെപിയുടെ തന്ത്രത്തില്‍ വീഴാന്‍ ഒരുക്കമല്ല. റംസാന്‍ നോമ്പ് നോല്‍ക്കുന്ന മുസ്ലിംങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സംഘപരിവാറിന് മറുപടി നല്‍കുകയാണ് പുന്നത്തല ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം.

ക്ഷേത്രത്തിൽ നോമ്പ്തുറ

ക്ഷേത്രത്തിൽ നോമ്പ്തുറ

മലപ്പുറത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് വേണ്ടി ഇഫ്താര്‍ വിരുന്ന് ക്ഷേത്രത്തിലൊരുക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് നോമ്പ് മുറിക്കാന്‍ ക്ഷേത്രത്തിലെത്തിയത്.

ഒത്തൊരുമിച്ച് മുന്നോട്ട്

ഒത്തൊരുമിച്ച് മുന്നോട്ട്

ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ചാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. ഇഫ്താര്‍ വിരുന്ന് എന്ന ആശയം ക്ഷേത്രം മുന്നോട്ട് വെച്ചപ്പോള്‍ തന്നെ പുതുതലമുറയിലെ ആളുകള്‍ ഉള്‍പ്പെടെ മുന്നോട്ട് വന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. പിന്നെ ഭക്ഷണമുണ്ടാക്കലും വിതരണവുമെല്ലാം ഒരുമിച്ചായിരുന്നു

സംഘി അജണ്ട

സംഘി അജണ്ട

ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയോടും നവീകരണകലശത്തോടും അനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇഫ്താര്‍ വിരുന്നാണ് പരിപാടികളിലെ മുഖ്യഇനം. മലപ്പുറത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സംഘപരിവാരിന് ഇനിയും കുറേ വിയര്‍ക്കേണ്ടി വരും.

English summary
Temple in Malappuram organised Iftar party for Muslims
Please Wait while comments are loading...