കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്റര്‍ പീഡനക്കേസിലെ പ്രതി കോടികളുടെ വ്യവസായി; ഗള്‍ഫില്‍ ജ്വല്ലറികള്‍, അബൂദാബിക്കാരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി കോടികളുടെ ആസ്തിയുള്ളയാള്‍. ഇയാള്‍ക്ക് നാട്ടിലും ഗള്‍ഫിലും ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ഗള്‍ഫില്‍ ജ്വല്ലറിയുള്ള ഇയാളും കുടുംബവും ഏറെ കാലം വിദേശത്ത് താമസമായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഉന്നത സാമ്പത്തിക ശേഷിയുള്ളതിനാല്‍ തന്നെ മൊയ്തീന്‍ കുട്ടിയുമായി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അടുത്ത ബന്ധമാണ്. ഈ ബന്ധമുപയോഗിച്ച് കേസ് ഒതുക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്....

ഏറെകാലം വിദേശത്ത്

ഏറെകാലം വിദേശത്ത്

തിയേറ്റര്‍ പീഡനക്കേസില്‍ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍ കുട്ടിയെ ശനിയാഴ്ച വൈകീട്ടാണ് പോലീസ് ഷൊര്‍ണൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാനുള്ള നീക്കം ഇയാള്‍ നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. വിദേശത്ത് ഏറെ കാലം താമസിച്ചിട്ടുള്ള മൊയ്തീന്‍ കുട്ടിക്ക് നിരവധി ബിസിനസ് സംരഭങ്ങളും ഗള്‍ഫിലുണ്ട്.

കോടികളുടെ ആസ്തി

കോടികളുടെ ആസ്തി

കോടികളുടെ ആസ്തിയുള്ള വ്യക്തിയാണ് മൊയ്തീന്‍ കുട്ടി. ഇയാള്‍ക്ക്് അബൂദാബിയില്‍ ജ്വല്ലറികളുണ്ട്. വെള്ളി ആഭരണങ്ങളുടെ ജ്വല്ലറികളാണുള്ളത്. ഇയാളും കുടുംബവും ഏറെകാലം അബൂദാബിയിലായിരുന്നു താമസം. കുറച്ചുകാലം മുമ്പാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.

കുടുംബ പശ്ചാത്തലം

കുടുംബ പശ്ചാത്തലം

മൊയ്തീന്‍ കുട്ടിയുടെ ഒരു മകന്‍ അബൂദാബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. മകളുടെ വിവാഹം കുറച്ചുകാലം മുമ്പ് കഴിഞ്ഞിരുന്നു. മൊയ്തീന്‍കുട്ടി കേസില്‍പ്പെട്ടതോടെ കുടുംബക്കാര്‍ക്ക് ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്.

നാട്ടിലും സ്വത്തുക്കള്‍

നാട്ടിലും സ്വത്തുക്കള്‍

അബുദാബിയിലെ ജ്വല്ലറികള്‍ക്ക് പുറമെ ദുബായിലെ ചില ബിസിനസുകളില്‍ മൊയ്തീന്‍കുട്ടിക്ക് പങ്കാളിത്തമുണ്ട്. നാട്ടില്‍ നിരവധി ലോഡ്ജുകളും കടമുറികളുമുണ്ട്. ഇതെല്ലാം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇലക്ട്രോണിക് കടയുമുണ്ട്.

സംരക്ഷിക്കുന്ന മൊഴി

സംരക്ഷിക്കുന്ന മൊഴി

ഇയാളുടെ വാടക ക്വാട്ടേഴ്‌സിലാണ് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ അമ്മ തമസിക്കുന്നത്. ഇവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊയ്തീന്‍കുട്ടിയെ സംരക്ഷിക്കുന്ന മൊഴിയാണ് യുവതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

തിരിച്ചടി ലഭിച്ചത് ഇങ്ങനെ

തിരിച്ചടി ലഭിച്ചത് ഇങ്ങനെ

തിയേറ്ററില്‍ മകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നതിനെ പറ്റി തനിക്ക് അറിയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. സിനിമ കണ്ടിരുന്നതിനാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളാണ് പ്രതികള്‍ക്ക് തിരിച്ചടിയായത്. ഇതില്‍ എല്ലാം വ്യക്തമായി കാണാമായിരുന്നു.

മൂന്ന് പെണ്‍മക്കള്‍

മൂന്ന് പെണ്‍മക്കള്‍

മൊയ്തീനുമായി അടുത്ത ബന്ധമുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. 17, 14, 10 വയസുള്ള പെണ്‍കുട്ടികളാണ്. ഇതില്‍ ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഈ കുട്ടിയെ പോലീസ് റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഗള്‍ഫിലേക്ക് പോയത്.

സമ്മര്‍ദ്ദം ചെലുത്തി

സമ്മര്‍ദ്ദം ചെലുത്തി

അതേസമയം, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന ചങ്ങരംകുളം എസ്‌ഐക്കെതിരെ പോസ്‌കോ ചുമത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇയാളെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. നേരത്തെ പരാതി ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതെ വൈകിപ്പിക്കുകയായിരുന്നു എസ്‌ഐ. മൊയ്തീന്‍കുട്ടിയുടെ സമ്മര്‍ദ്ദമാണ് കേസ് വൈകിപ്പിച്ചതെന്നാണ് അറിയുന്നത്.

രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം

രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം

തിയേറ്റര്‍ ഉടമ വീഡിയോ സഹിതം ചൈല്‍ഡ് ലൈന് പരാതി നല്‍കിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ കേസില്‍ കുടുങ്ങുമെന്ന് മൊയ്തീന്‍കുട്ടി ഭയപ്പെട്ടിരുന്നു. കേസ് ഒതുക്കാന്‍ ഇയാള്‍ നീക്കം തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഗൗരവമുള്ളതായതിനാല്‍ മിക്ക നേതാക്കളും അകലംപാലിച്ചു.

ഒത്താശയോടെ

ഒത്താശയോടെ

പെണ്‍കുട്ടിയെ പ്രതി മുമ്പും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതിന് അമ്മയുടെ ഒത്താശയുണ്ടായിരുന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അമ്മയെ കേസില്‍ പ്രതി ചേര്‍ത്തത്. പീഡനം പുറത്തുപറയാന്‍ മടിച്ചത് കുട്ടിയുടെ ഭാവിയെ കരുതിയാണെന്ന ന്യായമാണ് ഇപ്പോള്‍ അമ്മ പറയുന്നത്. അമ്മയെക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

നിര്‍ബന്ധിതമായ നടപടി

നിര്‍ബന്ധിതമായ നടപടി

കഴിഞ്ഞമാസം 18നാണ് തീയേറ്ററിലെ പീഡനം നടന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം തിയേറ്റര്‍ ഉടമ കഴിഞ്ഞ 25ന് ശിശു സംരക്ഷണ സമിതിയെ അറിയിച്ചിരുന്നു. അവര്‍ തൊട്ടടുത്ത ദിവസം തന്നെ പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വീഡിയോ കൈമാറിയത്. മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ടതോടെയാണ് പോലീസ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.

പുറത്തായത് നാണംകെടുത്തി

പുറത്തായത് നാണംകെടുത്തി

മൊയ്തീന്‍ കുട്ടിയുടെ തൃത്താലയിലെ ക്വാട്ടേഴ്‌സിലാണ് പെണ്‍കുട്ടിയും രണ്ടു സഹോദരിമാരും അമ്മയും താമസിക്കുന്നത്. തിയേറ്ററില്‍ പെണ്‍കുട്ടിക്കും യുവതിക്കും മധ്യത്തിലായിട്ടാണ് പ്രതി മൊയ്തീന്‍ ഇരിക്കുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. ഇരുവരുടെയും ശരീരങ്ങളില്‍ പ്രതി മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം.

സംശയിക്കാന്‍ കാരണം

സംശയിക്കാന്‍ കാരണം

പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത് യുവതി കാണുന്നുണ്ട്. എന്നാല്‍ യുവതി തടയാന്‍ ശ്രമിക്കുന്നില്ല. ഇതാണ് യുവതിയുടെ ഒത്താശയോടെയാണ് പീഡനം നടക്കുന്നതെന്ന് പോലീസ് സംശയിക്കാന്‍ കാരണം. തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതി ഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്.

English summary
Malappuram theater girl attack: Accused Merchant is billionaire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X