കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയറ്ററില്‍ കുട്ടിയും പീഡനം ആസ്വദിച്ചിരുന്നു! പ്രതികരിക്കാതിരുന്നത് അതിനാലെന്ന് പോസ്റ്റ്, പ്രതിഷേധം

  • By Desk
Google Oneindia Malayalam News

പെണ്‍കുട്ടികള്‍ നിഷ്ഠൂരം പീഡനത്തിന് ഇരയാകുമ്പോള്‍ ഉയരുന്ന ചില ന്യായീകരണങ്ങളുണ്ട്. അവള്‍ ധരിച്ച വസ്ത്രത്തിന്‍റെ കുഴപ്പമാണ്, അവളുടെ പെരുമാറ്റത്തിന്‍റെ പ്രശ്നമാണ്, ആണുങ്ങളെ വശീകരിക്കുന്ന രീതിയില്‍ നടന്നതിനാലാണ്, ഇതൊന്നുമല്ലേങ്കില്‍ പീഡിപ്പിക്കപ്പെട്ടിട്ടും അവള്‍ പ്രതികരിക്കാതെ ആസ്വദിച്ചത് കൊണ്ടാണ്. ക്രൂരപീഡനത്തന് ഇരയാകുന്നത് പെണ്ണിന്‍റെ മാത്രം കുഴപ്പമാണെന്ന് വരുത്തി തീര്‍ത്ത എത്രയോ സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിരിക്കുന്നു.

കത്വയില്‍ മതത്തിന്‍റെ പേരില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന് തള്ളിയ സംഭവം വരെ ന്യായീകരിക്കാന്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ മലപ്പുറം എടപ്പാളില്‍ പത്തുവയസുകാരിയാ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തേയും ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട് ചിലര്‍. പ്രതികരിക്കാതെ പെണ്‍കുട്ടിയും സംഭവം ആസ്വദിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പോസ്റ്റില്‍ പറയുന്നത്. ചുറ്റുപാടുകളിൽ സമാനമനസ്‌കരുടെ ആധിക്യമുണ്ടെന്ന സത്യമാണ് ഇത്തരം പോസ്റ്റുകളിലൂടെ വെളിവാകുന്നത്.

ഉഭയസമ്മതത്തോടെ

ഉഭയസമ്മതത്തോടെ

എല്ലാ മനുഷ്യർ‌ക്കും ലൈംഗികതാൽപര്യമുണ്ടെന്നും അവര്‍ സ്വകാര്യമായി ചെയ്യുന്ന, ഉഭയതാൽപര്യത്തോടെ ചെയ്യുന്നതാണെങ്കിൽ അതിൽ കുറ്റം പറയാനാവില്ലെന്നുമാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷഫീഖ് വളപ്പിൽ എന്നയാള്‍ വാര്‍ത്തയ്ക്ക് താഴെ പോസ്റ്റിട്ടത്. സംഭവത്തില്‍ കുട്ടിക്ക് പ്രതികരിക്കുവാന്‍ കഴിയുമായിരുന്നു. എന്നിട്ടും ദീര്‍ഘനേരം ആ ചെയ്തിക്ക് അനുവാദം നല്‍കുകയായിരുന്നവെന്നും അയാള്‍ കമന്‍റില്‍ പറയുന്നു.

പ്രായമെന്നത്

പ്രായമെന്നത്

മറുവശത്ത് ഇരിക്കുന്ന സ്ത്രീയും ഇതേ അവസ്ഥയിലാണ്. പിന്നെ പ്രായം എന്നത് ശരീരത്തിന്റെ പഴക്കം മാത്രമായി കാണരുതെന്നും മുഹമ്മദ് ഷെഫീഖ് തന്‍റെ കമന്‍റില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കുറ്റപ്പെടുത്തണമെങ്കില്‍ തന്നെ അയാള്‍ക്ക് ആ സാഹചര്യം നല്‍കുന്നവരേയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അയാള്‍ പറയുന്നു.

മലപ്പുറത്ത്

മലപ്പുറത്ത്

ക്രൂരം, നീചം, ലജ്ജാകരം എന്നീ വാക്കുകളൊന്നും ഈ സംഭവവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കരുതെന്നും മുഹമ്മദ് ഷഫീഖ് വളപ്പിൽ പറയുന്നുണ്ട്.പിന്നെ വാര്‍ത്ത മലപ്പുറത്ത് നിന്നാവുമ്പോള്‍ അതിന് കിട്ടുന്ന സ്പെഷ്യല്‍ മൈലേജ് ഉപയോഗപ്പെടുത്തേണ്ടെന്നും ആ പരിപ്പ് ഇവിടെ വേവില്ലെന്നും അയാള്‍ കമന്‍റില്‍ പറയുന്നുണ്ട്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

അതേസമയം ഇയാളുടെ കമന്‍റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇയാള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ' ഒരു പെണ്‍കുട്ടിയുടെ അച്ഛനായിരിക്കുകയെന്നതാണ് മോഡിഫൈഡ് ഭാരതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. ആസിഫാ, പുണ്യ ക്ഷേത്രങ്ങള്‍ നിന്നെ ഓര്‍ത്തു ലജ്ജിക്കുന്നു എന്നായിരുന്നു മുഹമ്മദ് ഷഫീഖ് അന്ന് കുറിച്ചത്. ഇയാളുടെ ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് എടുത്താണ് പലരും പ്രതിഷേധിക്കുന്നത്.

മനം മാറ്റം

മനം മാറ്റം

പീഡന ഇരകള്‍ക്ക് എന്തൊകൊണ്ടാണ് ഇരട്ട നീതി എന്നായിരുന്നു പലരുടേയും ചോദ്യം. പ്രതിഷേധം കനത്തതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തു. ഇതിനിടെ ബാലികയെ പീഡിപ്പിച്ച സംബവത്തില്‍ പ്രതി മൊയ്തീന്‍ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയും കൂടി അറിഞ്ഞ് കൊണ്ടായിരുന്നു പീഡനം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഏപ്രില്‍ 18 ന് നടന്ന സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകിയ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

English summary
malappuram theater molestation case facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X