വളാഞ്ചേരിയില്‍ കൂട്ടബലാല്‍സംഗം; പ്രതികളെ കണ്ടാല്‍ അറിയാമെന്ന് യുവതി, അന്വേഷണം ഊര്‍ജിതം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്ന് പേരാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത് എന്ന് യുവതി മൊഴി നല്‍കി. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും യുവതി പറയുന്നു. രണ്ട് പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 30കാരിയാണ് പീഡനത്തിന് ഇരയായത് എന്നാണ് വിവരം.

ബന്ധുവീട്ടില്‍ വച്ചാണ് പീഡനം നടന്നത് എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മാനസികമായി തകര്‍ന്ന യുവതി സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. സുഹൃത്താണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും പരാതി നല്‍കാന്‍ നിര്‍ദേശിച്ചതും. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.
പ്രതികളുടെ പേര് യുവതിക്ക് അറിയില്ലെന്നാണ് വിവരം. എന്നാല്‍ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ടത്രെ. യുവതിയെ പ്രതികള്‍ക്ക് നേരത്തെ അറിയാമായിരുന്നോ, സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നോ, യുവതിയെ പ്രതികള്‍ എന്തിന് ലക്ഷ്യമിട്ടു, ക്രൂരത ചെയ്യാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications