മലപ്പുറത്തെ വെടിയേറ്റ് മരണം..നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്...! ഒരാള്‍ അറസ്റ്റില്‍...!!
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പതിനേഴുകാരന് മാസിന് വെടിയേറ്റ് മരിച്ച സംഭവം ജില്ലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ 8 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏറ്റവും ഒടുവിലായി മാനത്ത് മംഗലം സ്വദേശി മുസമ്മലിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു.

ദുരൂഹ മരണം
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മാസിന് കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റത്. അഞ്ചോളം പേര് ചേര്‍ന്നാണ് മാസിനെ പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചത്. ഇവരാകട്ടെ പെട്ടെന്ന് കടന്ന് കളയുകയും ചെയ്തു.

ഒരാൾ അറസ്റ്റിൽ
മാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് ഒരാള്അറസ്റ്റിലായിരിക്കുന്നത്. കഴുത്തിന്റെ ഒരുവശത്ത് വെടിയേറ്റ മാസിന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ദൃശ്യങ്ങള്‍ പുറത്ത്
മാസിനെ രണ്ട് പേര് ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സ്കൂട്ടറിന് നടുവില്‍
സ്കൂട്ടറിന്റെ നടുവില്‍ രണ്ടുപേര്ക്കിടയിലായി മാസിനെ ദൃശ്യങ്ങളില്‍ കാണാം. പിന്നിലിരുന്ന ആള് എഴുന്നേറ്റപ്പോള്‍ മാസിന് വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമം ലഹരിയിൽ
മാസിന്റെ സുഹൃത്തുക്കളായ മുതമ്മല്, ഷിബിന്‍ എന്നിവരുള്‍പ്പെടെ ഉള്ളവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യത്തിന്റേയും കഞ്ചാവിന്റേയും ലഹരിയിലാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം.

തെളിവായി ചിത്രം
ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മുതമ്മില്‍ എയര്‍ഗണ്ണുമായി നില്ക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അബദ്ധത്തില്‍ വെടിയേറ്റുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിന് നല്കിയ മൊഴി എന്നാണ് അറിയുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications