യുവാവ് മലയിടുക്കിൽ കുടിങ്ങയ സംഭവം; രക്ഷാദൗത്യം വൈകുന്നതിൽ സർക്കാരിനെതിരെ സന്ദീപ് വാര്യർ
പാലക്കാട്; മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ദൗത്യം വൈകുന്നതിൽ സർക്കാരിനെതിരെ വിമർശനവുമായി സന്ദീപ് വാര്യർ. പ്രളയനാന്തരം പോലും അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷിക്കാനുള്ള ഒരു സംവിധാനം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലേയെന്ന് സന്ദീപ് ചോദിച്ചു. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്കെടുത്ത മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ എവിടെപ്പോയെന്നും സന്ദീപ് ചോദിക്കുന്നു.

'ധൂർത്തെന്ന് വിമര്ശനമുയർന്നപ്പോൾ അന്ന് പറഞ്ഞ ന്യായം അടിയന്തര സാഹചര്യങ്ങളിൽ പോലീസിനും ഉപയോഗിക്കാമെന്നായിരുന്നു . ഇന്ന് പാലക്കാട് അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ കോസ്റ്റ് ഗാർഡിന്റെ കൊപ്റ്റർ വരേണ്ടി വന്നു . മുഖ്യമന്ത്രിക്ക് വേണ്ടി വാടകക്കെടുത്ത ഹെലികോപ്റ്റർ റസ്ക്യു മിഷന് യോജിച്ചതല്ല എന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു .ഇടക്ക് ദുബായിലോ അമേരിക്കയിലോ നെതർലാൻഡ്‌സിലോ ഒക്കെ പോകുമ്പോൾ ഇത്തരം അടിയന്തര സാഹചര്യങ്ങളെ അവർ എങ്ങനെ നേരിടും എന്ന് കൂടി മുഖ്യമന്ത്രി പഠിക്കുന്നത് നല്ലതാണ്, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-പാലക്കാട് മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിൽ കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയ ആർ.ബാബു എന്ന യുവാവിനെ രക്ഷിക്കാൻ ഒരു പകൽ മുഴുവൻ നീണ്ട രക്ഷാ പ്രവർത്തനങ്ങൾ കൊണ്ടും സാധിച്ചിട്ടില്ല . ബംഗളൂരുവിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക സംഘം എത്തും എന്നാണ് ഒടുവിലായി അറിയാൻ കഴിഞ്ഞത് . ആ യുവാവിനെ എത്രയും പെട്ടെന്ന് സുരക്ഷിതമായി താഴെ എത്തിക്കാൻ സാധിക്കട്ടെ . പക്ഷെ ഈ സാഹചര്യത്തിൽ നമ്മൾ ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട് . കേരളത്തിന് ഒരു ക്രൈസിസ് മാനേജ്‍മെന്റ് സംവിധാനം ഫലപ്രദമായി ഉണ്ടോ ? പ്രളയനാന്തരം പോലും അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷിക്കാനുള്ള ഒരു സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ലേ ?
ഇന്നലെ രാത്രി രക്ഷാ ദൗത്യം തുടങ്ങിയെങ്കിലും എൻഡിആർഎഫ് ടീമിനെ വിളിക്കുന്നത് ഇന്ന് പകൽ പത്ത് മണിക്ക് മാത്രം (സർക്കാർ കാര്യം മുറ പോലെ) . സൈന്യത്തെ വിളിച്ചത് വൈകീട്ട് മാത്രം . അവർ നാളെയെത്തും . 24 മണിക്കൂറായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആ യുവാവ് പാറക്കെട്ടിൽ കുടുങ്ങി കിടക്കുന്നു .
പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്കെടുത്ത മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ എവിടെപ്പോയി ? . ധൂർത്തെന്ന് വിമര്ശനമുയർന്നപ്പോൾ അന്ന് പറഞ്ഞ ന്യായം അടിയന്തര സാഹചര്യങ്ങളിൽ പോലീസിനും ഉപയോഗിക്കാമെന്നായിരുന്നു . ഇന്ന് പാലക്കാട് അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ കോസ്റ്റ് ഗാർഡിന്റെ കൊപ്റ്റർ വരേണ്ടി വന്നു . മുഖ്യന്റെ ഹെലികോപ്റ്റർ എവിടെ പോയി ? മുഖ്യമന്ത്രിക്ക് വേണ്ടി വാടകക്കെടുത്ത ഹെലികോപ്റ്റർ റസ്ക്യു മിഷന് യോജിച്ചതല്ല എന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു .
നമ്മുടെ ഫയർ ഫോഴ്‌സിനെ ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ശക്തിപ്പെടുത്തണ്ടേ ? അടിയന്തര സാഹചര്യം വരുമ്പോൾ കേരളം വായ പൊളിച്ച് നിൽക്കുന്നത് ഇതാദ്യമാണോ ? ഇടക്ക് ദുബായിലോ അമേരിക്കയിലോ നെതർലാൻഡ്‌സിലോ ഒക്കെ പോകുമ്പോൾ ഇത്തരം ചില സാഹചര്യങ്ങളെ അവർ എങ്ങനെ നേരിടും എന്ന് കൂടി പഠിക്കുന്നത് നല്ലതാണ് .












Click it and Unblock the Notifications