മലപ്പുറം ജില്ലയിലെ വന്‍കിട ജലസംരക്ഷണ പദ്ധതി ഉദ്ഘാടകനെ കാത്ത് കഴിയുന്നു
മലപ്പുറം: ജില്ലയിലെ വന്‍കിട ജലസംരക്ഷണ പദ്ധതികളില്‍ രണ്ടാമത് പദ്ധതിയായ ബാക്കിക്കയം പ്രവൃത്തി പൂര്‍ത്തിയായി. ഇനി ഉദ്ഘാടകനെ കിട്ടിയാല്‍ പദ്ധതി പ്രവര്‍ത്തനമാരഭിക്കും. മേയ് പതിനാലിന് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യുമെന്നും പദ്ധതി പ്രദേശം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാരായ കെ.എന്‍.എ.ഖാദര്‍, പി.കെ.അബ്ദുള്‍ റബ്ബ്, വി.അബ്ദുറഹിമാന്‍, എം.പി.മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിപ്പും സംഘാടക സമിതി രൂപീകരണവും നടന്നെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഉദ്ഘാടകനായ മന്ത്രിക്ക് എത്താന്‍ കഴിയില്ലെന്ന അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ഉദ്ഘാടനം മാറ്റേണ്ടി വന്നത് എന്നാണ് ഒദ്യോഗിക ഭാഷ്യം.
എന്നാല്‍ ഇതിനൊപ്പം ഉദ്ഘാടനം നടക്കുമെന്ന് പ്രഖ്യാപിച്ച മള്‍ട്ടി ജി.പി.ജലനിധി പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കല്‍ ഇനിയും പൂര്‍ത്തിയാകാത്തതും ഉദ്ഘാടനം കഴിഞ്ഞാല്‍ ആവശ്യമായ ജലലഭ്യത ഇല്ലാത്തതുമാണ് ഉദ്ഘാടനം വൈകിപ്പിക്കാന്‍ ഇട വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മഴയെത്തി പുഴയില്‍ വെള്ളമാകുന്നതോടെ മാത്രമെ ഉദ്ഘാടനം നടക്കുകയുള്ളുവെന്നും ഇവര്‍ കരുതുന്നു.

2016 ഫെബ്രുവരിയില്‍20 കോടി രൂപ ചെലവില്‍ കടലുണ്ടിപുഴക്ക് കുറുകെ തിരുരങ്ങാടി മുനിസിറ്റിപാലിറ്റിയും വേങ്ങര ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന വലിയോറ ബാക്കിക്കയത്ത് പ്രവര്‍ത്തി തുടങ്ങിയ തടയണയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിട്ടുള്ളത്. തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 10 പഞ്ചായത്തുകളിലെ ശുദ്ധജല പ്രശ്‌നങ്ങള്‍ക്കും ഈ പ്രദേശങ്ങളിലെ ആയിരത്തിലധികം ഹെക്ടര്‍ ഭൂമിയിലെകാര്‍ഷിക ജലസേചനത്തിനും ബാക്കിക്കയം തടയണ പരിഹാരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 70മീറ്റര്‍ വീതിയും 4.6 മീറ്റര്‍ ഉയരവുമാണ് റഗുലേറ്ററിനുള്ളത്. 12 മീറ്ററില്‍ നാലും 6 മീറ്ററില്‍ രണ്ടും ഷട്ടറുകളുമുണ്ട്. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ പുഴയില്‍ 10 കിലോമീറ്റര്‍ ദൂരത്ത് വരെ ജലനിരപ്പ് താങ്ങി നിര്‍ത്താന്‍ കഴിയും
വേങ്ങര, കണ്ണമംഗലം, പറപ്പൂര്‍, എ.ആര്‍.നഗര്‍, എടരിക്കോട്, തെന്നല, ഒഴൂര്‍, ഊരകം, ഒതുക്കുങ്ങല്‍, പെരുമണ്ണക്ലാരി എന്നീ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കും, വേങ്ങരവലിയോറ, പറപ്പൂര്‍ കിഴക്കേ പാടം, പടിഞ്ഞാറ്ഇരിങ്ങല്ലൂര്‍ പാടം തിരൂരങ്ങാടികരുമ്പില്‍, എടരിക്കോട് വാളക്കുളം, എന്നീ പാട ശേഖരങ്ങളിലെ കാര്‍ഷിക മുന്നേറ്റത്തിനും ഇത് സഹായകമാകും.












Click it and Unblock the Notifications