ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ മലപ്പുറത്തു നിന്നും രണ്ട് പെണ്‍കുട്ടികള്‍
മലപ്പുറം: ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുവാനായി കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് പെണ്‍കുട്ടികള്‍ പഞ്ചാബിലേക്ക്. കേരള സ്‌കൂള്‍ ഹോക്കി ടീമില്‍ ആദ്യമായാണ് മലപ്പുറം ജില്ലയില്‍ നിന്നും പെണ്‍കുട്ടികള്‍ ഇടം നേടുന്നത്. അഞ്ചുവര്‍ഷമായി ജില്ലയുടെ ജേഴ്‌സിയണിഞ്ഞ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്ന കെ.കെ.റിന്‍ഷിത, ടി.ബാസിമ നൗറിന്‍ എന്നീ വിദ്യാര്‍ഥിനികളാണ് സീനിയര്‍ ടീമില്‍ ഇടം നേടിയത്. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ര്ട ഹോക്കി മത്സരത്തിലും റിന്‍ഷിത പങ്കെടുത്തിട്ടുണ്ട്.
ഒരാഴ്ചയായി തൃശൂരില്‍ നടക്കുന്ന സംസ്ഥാന ഹോക്കിക്യാമ്പില്‍ പരിശീലനത്തിലാണ് ഈ മിടുക്കികള്‍. ഏപ്രില്‍ 23 മുതല്‍ ജലന്ധറിലാണ് ദേശീയ സ്‌കൂള്‍ ഹോക്കി ചാമ്പ്യന്‍ഷിപ് നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടീം നാളെ യാത്ര പുറപ്പെടും. സ്‌കൂളില്‍ നടന്ന അനുമോദനച്ചടങില്‍ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തംഗം ഇ.മുഹമ്മദ് ഫസലുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് കരുവാടി കുഞ്ഞാപ്പ, ഹെഡ് മിസ്ട്രസ് കെ.ലത, പരിശീലകരായ വി.സജാത് സാഹിര്‍, സി.അലവിക്കുട്ടി പങ്കെടുത്തു.

കാല്‍പന്തുകളിയില്‍ മാത്രം പേര് കേട്ടിരുന്ന മലപ്പുറത്ത് നിലവില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹോക്കിയില്‍ വന്‍മുന്നേറ്റമാണു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് സബ് ജൂനിയര്‍ / ജൂനിയര്‍ / സീനിയര്‍ പുരുഷ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പുകള്‍ നടന്നത്. സീനിയര്‍ പുരുഷ വിഭാഗത്തില്‍ മുണ്ടുപറമ്പ് എംവൈകെ ടീമിനെ തോല്‍പിച്ച് (20) ഹോപ്പ മലപ്പുറം ചാംപ്യന്‍മാരായി. ചെമ്മങ്കടവ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
വനിതാ വിഭാഗത്തില്‍ പൂക്കോട്ടൂര്‍ പികെഎംഐസിയെ തോല്‍പിച്ച് കടുങ്ങപുരം ജിഎച്ച്എസ്എസും ജൂനിയര്‍ വിഭാഗത്തില്‍ ചെമ്മങ്കടവ് പിഎംഎസ്എഎംഎച്ച്എസ്എസിനെ തോല്‍പിച്ച് മലപ്പുറം ബോയ്സ് എച്ച്എസ്എസും ചാംപ്യന്‍മാരായി.സഫ സ്പോര്‍ട്സ് മലപ്പുറം മൂന്നാം സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ ഹോപ്പ്സ് ചെമ്മങ്കടവിനെ തോല്‍പിച്ച് കടുങ്ങപുരം ജിഎച്ച്എസ്എസും സബ്ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം ബോയ്സിനെ തോല്‍പിച്ച് ചെമ്മങ്കടവ് പിഎംഎസ്എഎംഎച്ച്എസ്എസും വനിതാ വിഭാഗത്തില്‍ പൂക്കോട്ടൂര്‍ പികെഎംഐസി സ്‌കൂളിനെ തോല്‍പിച്ച് കടുങ്ങപുരം ജിഎച്ച്എസ്എസും ജേതാക്കളായി.












Click it and Unblock the Notifications