Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം കാണികളെ വിളിക്കുന്നു; കോട്ടക്കുന്ന് ടൂറിസം എക്സ്പോയിലേക്ക്

മലപ്പുറം: ഡിടിപിസിയും മലബാര്‍ എക്സിബിറ്റേഴ്സ് കോര്‍ഡിനേഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് ടൂറിസം എക്സ്പോ-2018 ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ നടക്കുന്ന എക്സ്പോ കാണുന്നതിനായി നൂറ് കണക്കിന് സന്ദര്‍ശകരാണ് ദിവസവും എത്തുന്നത്. വേനല്‍ അവധി കൂടി ആയതിനാല്‍ ഇവിടെ കുട്ടികളുടെ വന്‍ തിരക്കാണ്. എക്സിബിഷന്‍ കവാടമായ വിമാനം, താജ്മഹല്‍ ഡെമോ എന്നിവ ഏറെ ആകര്‍ഷകമാണ്.

 kottakkunnu

നാല്‍പ്പതോളം ഓര്‍ക്കിഡ്, വിവിധ തരം പൂച്ചെടികള്‍ എന്നിവ അണിനിരത്തിയ ഫ്ളവര്‍ ഷോ ഇതിനകം സന്ദര്‍ശകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. അലങ്കാര മത്സ്യ- പക്ഷി പ്രദര്‍ശനത്തിലെ ഭീമന്‍ മത്സ്യം അരാപൈമ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. നാല്‍പ്പത് കിലോഗ്രാം ആണ് ഇതിന്റെ ഭാരം. അമ്യൂസ്മെന്റ് പാര്‍ക്ക്, ഭക്ഷ്യമേള, വ്യാപാരമേള എന്നിവയും എക്സ്പോയിലുണ്ട്. ദിവസവും വൈകിട്ട് 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. എക്സ്പോ മേയ് 13ന് സമാപിക്കും. എക്സിബിഷന്റെ ഭാഗമായി മേയ രണ്ടിനു മൈലാഞ്ചിയിടല്‍ മത്സരവും, മേയ് നാലിനു തീറ്റ മത്സരവും സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9544645500 നമ്പറില്‍ വിളിക്കണം.

(ഫോട്ടോ അടിക്കുറിപ്പ്)

കോട്ടക്കുന്നില്‍ എക്സ്പോയുടെ ഭാഗമായി നിര്‍മിച്ച വിമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+