• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചായത്ത് ഓഫീസും, അനുബന്ധ കാര്യങ്ങളും ഇനി ജനങ്ങളുടെ വിരല്‍ത്തുമ്പില്‍, മാതൃകയായി നന്നമ്പ്ര

  • By നാസർ

മലപ്പുറം: തിരൂരങ്ങാടി നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസും, അനുബന്ധ കാര്യങ്ങളും ഇനി മുതല്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍. പഞ്ചായത്തിന്റെ പൂര്‍ണ്ണ വിവിരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'മൈ നന്നമ്പ്ര' എന്ന ആപ്പ് പുറത്തിറക്കി. മൊബൈലിലെ പ്ലേ സ്റ്റോറില്‍ നിന്നും മൈ നന്നമ്പ്ര ഡൗണ്‍ലോഡ് ചെയ്തെടുത്ത് നിങ്ങളുടെ ഫയലുകളുടെയും മറ്റും കാര്യങ്ങളെ കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിന്റെ പ്രകാശനം പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ അധ്യക്ഷത വഹിച്ചു.

കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു പ്രസാദ് കുറ്റക്കാരന്‍.. ജഗന്നാഥ മിശ്രയെ കോടതി വിട്ടു

പഞ്ചായത്തില്‍ വന്നിട്ടും ആവശ്യങ്ങള്‍ നടക്കാതെ നിരാശയോടെ മടങ്ങുന്ന ജനങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനാണ് പുതിയ മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ പദ്ധതിയുമായി പഞ്ചായത്ത് ഭരണ സമിതി രംഗത്ത് വന്നത്. വാര്‍ഷിക വികസന പദ്ധതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, അവയുടെ ലക്ഷ്യം, ഗുണം, അര്‍ഹര്‍, പുതിയ വാര്‍ത്തകള്‍, ഗ്രാമസഭ അടക്കമുള്ള അറിയിപ്പുകള്‍, പഞ്ചായത്തിന്റെ ചരിത്രം, സംസ്‌കാരം, പഞ്ചായത്തിലെ ആരാധനാലയങ്ങളെ കുറിച്ചുള്ള വിവരം, ഐതീഹ്യങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്പില്‍ ഉള്‍പ്പെടുന്നതിനാല്‍ ജനങ്ങള്‍ക്ക് എല്ലാ വിവരങ്ങളും യഥാസമയം ലഭിച്ചുകൊണ്ടിരിക്കും.

'മൈ നന്നമ്പ്ര' ആപ്പിന്റെ പ്രകാശനം പി.കെ അബ്ദുറബ്ബ് എംഎല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നല്‍കി നിര്‍വ്വഹിക്കുന്നു

പഞ്ചായത്ത് ഓണ്‍ലൈന്‍ സര്‍വ്വീസിന്റെ ലിങ്ക് നല്‍കുന്നതിനാല്‍ രേഖകള്‍, കെട്ടിടനികുതി, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വീടിന്റെ പെര്‍മിറ്റുകള്‍ തുടങ്ങിയ കാര്യങ്ങളെകുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാന്‍ ഈ ആപ്പ് വഴി സാധിക്കും. രക്തദാതാക്കള്‍, ആംബുലന്‍സ്, പൊലീസ്, അഗ്നിശമനസേന തുടങ്ങിയ ലിങ്കുകളും ആപ്പില്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ക്ലബ്ബ് അംഗങ്ങളെയും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലബ്ബില്‍ നിന്നും രണ്ടുവീതം ആളുകളെ തെരഞ്ഞെടുത്ത് കര്‍മ്മസേനരൂപീകരിക്കുകയും അവര്‍ക്ക് പഞ്ചായത്ത് പ്രത്യേക തിരിച്ചറിയല്‍കാര്‍ഡ് നല്‍കുകയും ചെയ്യും. സേവന സന്നദ്ധരായ ഇവരെ ബന്ധപ്പെടാവുന്ന നമ്പര്‍ കൂടി ആപ്ലിക്കേഷനില്‍ ഉറപ്പുവരുത്തുന്നുണ്ട്.

ആപ്പിന്റെ പ്രകാശന ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗം സി ജമീല അബൂബക്കര്‍, സ്ഥിര സമിതി അധ്യക്ഷരായ എം.പി ഷരീഫ, ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ, ഇ.പി മുജീബ് മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ പി ഷമീര്‍, കെ ഹഫ്സ നൗഷാദ്, എ.സി ഫൈസല്‍, കെ.പി മറിയുമ്മ, വി.പി ഫാത്തിമ ഹനീഫ, ഒ സുഹ്റ ശിഹാബ്, കെ സൈതലവി, പാലക്കാട് ശബ്ന അബുലൈസ്, കെ.പി ഹൈദ്രോസ് കോയ തങ്ങള്‍, വി.കെ ഷമീന, സി അബൂബക്കര്‍ ഹാജി, കെ.കെ റസാഖ് ഹാജി, പച്ചായി ബാവ, എന്‍ സലാം, യു.വി അബ്ദുല്‍ കരീം, പൂഴിക്കല്‍ സലീം, നടുത്തൊടി മുസ്തഫ സംബന്ധിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം അടുത്തൊന്നും തീരില്ല? സമയം നീട്ടി നൽകണമെന്ന് അദാനി ഗ്രൂപ്പ്...

ചാലിയാറിനെ രക്ഷിക്കാന്‍ 'ക്ലീന്‍ ചാലിയാര്‍ സേവ് ചാലിയാര്‍' നാടും നാട്ടുകാരും ഒരുമിച്ചു

English summary
malapuram,nannambra panchayth launch mobile app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X