മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയസ്തംഭനംമൂലം മരിച്ചു
മലപ്പുറം: ഹൃദയസ്തംഭനം മൂലം മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ഇന്നലെയാണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മഞ്ചേരി കിടങ്ങഴി പോത്തുംകാട്ടില്‍ ഇംതിയാസ് അഹമ്മദിന്റെ മകന്‍ ഫയാസ് അഹമ്മദ് (38) ആണ് മരിച്ചത്. ജിദ്ദയിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്തുവരുന്ന ഫയാസ് കുടുംബ സമേതം ഗള്‍ഫില്‍ താമസിച്ചു വരികയായിരുന്നു.
മാതാവ്: ഹഫ്‌സ, ഭാര്യ: ഫസീല, മക്കള്‍: റസ്‌ലാന്‍, അമന്‍, ലസീം. സഹോദരങ്ങള്‍: ഫാസില്‍, ഫാരിസ്, ഫര്‍സാന. ഖബറടക്കം ഇന്ന് ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടുംബ സമേതം ജിദ്ദയില്‍തന്നെ താസമായതിനാലാണു മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെ തന്നെ മറവ് ചെയ്യാന്‍ തീരുമാനിച്ചത്. മൂന്നുമക്കളും ജിദ്ദയില്‍തന്നെയാണ്. ജിദ്ദയിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്തുവരുന്ന ഫയാസ് അഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യം തനിച്ചാണ് വിദേശത്തേക്കുപോയത്. തുടര്‍ന്ന് വര്‍ഷം കഴിഞ്ഞാണു കുടുംബത്തേയും കൊണ്ടുപോയത്.

ജിദ്ദയില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട ഫയാസ് അഹമ്മദ്
ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നു പറഞ്ഞാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇന്നലെ ജിദ്ദയില്‍നിന്നും ഫോണ്‍ സന്ദേശം മറ്റുകാര്യങ്ങള്‍ അറിയില്ലെന്നും മഞ്ചേരി കിടങ്ങഴി പോത്തുംകാട്ടില്‍ ഫയാസ് അഹമ്മിന്റെ നാട്ടിഴല ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications