• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചലച്ചിത്ര പുരസ്കാരം; മികച്ച ഗായകനും ഗായികയും മലപ്പുറത്തിന് സ്വന്തം...

  • By നാസർ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഗായകന്‍ മലപ്പുറത്തെ പഴയ ബാങ്കുവളിക്കാരനും ഗായിക മലപ്പുറത്തിന്റെ പഴയ റിയാലിറ്റിഷോ താരവും. 2017ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡുകളില്‍ മികച്ച ഗായകനും ഗായികയും മലപ്പുറം ജില്ലാക്കാരാണെന്ന പ്രത്യേകതയുമുണ്ട്.മലപ്പുറം തേഞ്ഞിപ്പലം കെ എം കൃഷ്ണകുമാറിന്റേയും-സാലിയുടേയും മകളാണ് സിതാര.

 ചലച്ചിത്ര പുരസ്കാരം;മികച്ച ഗായകർ മലപ്പുറത്തിന് സ്വന്തം..

ചലച്ചിത്ര പുരസ്കാരം;മികച്ച ഗായകർ മലപ്പുറത്തിന് സ്വന്തം..

മികച്ച ഗായകനായ ഷഹബാസ് അമന്‍ മലപ്പുറം കുന്നുമ്മല്‍ സ്വദേശിയും ഗായികയായ സിതാര കൃഷ്ണകുമാര്‍ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയുമാണ്.മലപ്പുറം കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന പരേതനായ ആനക്കായി മരക്കാറിന്റേയും കുഞ്ഞിപ്പാത്തുവിന്റേയും അഞ്ചുമക്കളില്‍ മൂത്തവനായ ഷഹബാസ് അമന്‍ കോട്ടപ്പടിയിലെ കൂട്ടായ്മയായ റിംഗോസ്റ്റാറിലൂടെയാണ് സംഗീത ലോകത്തെത്തുന്നത്.മലപ്പുറം തേഞ്ഞിപ്പലം കെ എം കൃഷ്ണകുമാറിന്റേയും-സാലിയുടേയും മകളാണ് സിതാര

ഷഹബാസ് മലപ്പുറത്തെ പഴയ ബാങ്ക് വിളിക്കാരന്‍!!

ഷഹബാസ് മലപ്പുറത്തെ പഴയ ബാങ്ക് വിളിക്കാരന്‍!!

മലപ്പുറത്തെ പഴയ ബങ്കുവിളിക്കാരനായ ഷഹബാസ് അമനെ പലര്‍ക്കും അറിയില്ല. ദശാബ്ദങ്ങള്‍ക്കു മുമ്പ് മലപ്പുറം കുന്നുമ്മലിലെ മസ്ജിദുല്‍ ഗഫാറില്‍ ബാങ്ക് വിളിക്കാരനായിരുന്നു ഷഹബാസ് അമന്‍. ചെറുപ്രായത്തില്‍ മലപ്പുറത്തെ എല്ലാ സാധാരണക്കാരനെയുംപോലെ ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച ഷഹബാസ് മികച്ച കാല്‍പന്തുകളിക്കാരന്‍ കൂടിയായിരുന്നു.

പിന്നീട് ഗസല്‍ ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായി

ഗസലിന്‍റെ തോഴന്‍..മലപ്പുറത്തിന്‍റെയും

ഗസലിന്‍റെ തോഴന്‍..മലപ്പുറത്തിന്‍റെയും

ആഷിയാന-ന്യൂജനറേഷന്‍ മലബാറി സോങ്‌സ്, സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, സഹയാത്രികേ..., അലകള്‍ക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അല്‍ബങ്ങള്‍. പകല്‍നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവന്‍, ചാന്തുപൊട്ട്,അന്നയും റസൂലും തുടങ്ങിയ സിനിമകളില്‍ പാടുകയും പരദേശി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

അമന്‍ കോട്ടപ്പടിയിലെ കൂട്ടായ്മയായ റിംഗോസ്റ്റാറിലൂടെയാണ് സംഗീത ലോകത്തെത്തുന്നത്.

മിഴിയിൽ നിന്നും മിഴിയിലേക്ക്.. മായാനദിയായി...

മിഴിയിൽ നിന്നും മിഴിയിലേക്ക്.. മായാനദിയായി...

സംഗീതോപകരണങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ഷഹബാസ് അമന്‍ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ ഗസല്‍ അവതരിപ്പിച്ചിട്ടുണ്ട്. മായാ നദിയിലെ മിഴിയില്‍ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞു പോയി നമ്മള്‍ എന്ന ഗാനാലാപനത്തിനാണ് ഷഹബാസിനെ അവാര്‍ഡ് തേടിയെത്തിയത്. ഷഹബാസിന്റെ സംഗീത സംവിധാനത്തില്‍ സിനിമയില്‍ 24 പാട്ടുകള്‍ ഇതിനകം പിറന്നിട്ടുണ്ട്. അന്നയും റസൂലിലെ സമ്മിലൂനി, കടല്‍കടന്നൊരു മാത്തുകുട്ടിയിലെ രക്ഷകാ നീ, ബാവുട്ടിയുടെ നാമത്തിലെ യാ ഹുദാ, സ്പിരിറ്റിലെ മരണമെത്തുന്ന നേരത്ത്, മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകള്‍, ഇന്ത്യന്‍ റുപ്പിയിലെ പോകയായി വിരുന്നുകാരാ, പകല്‍ നക്ഷത്രങ്ങളിലെ പകരുക നീ തുടങ്ങിയവയാണ് പ്രശസ്തമായ ഗാനങ്ങള്‍.

ദി സോളോഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്

ദി സോളോഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്

എട്ട് ആല്‍ബങ്ങളും ഷഹബാസിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച സഹധര്‍മിണി അനാമികക്കായി സമര്‍പ്പിച്ച ദി സോളോഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ് (2004) ഇതില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കെഇഎഫ് 1126 (2016)നും ചരിത്രം പറയാനുണ്ട്. മലപ്പുറത്തെ കാല്‍പന്തുകളിയെ സ്‌നേഹിക്കുന്നവര്‍ കോഴിക്കോടും മറ്റും സ്ഥിരമായി പോയിരുന്ന ജീപ്പ് നമ്പറാണിത്. ചാന്ത് കുടഞ്ഞൊരു സൂര്യന്‍മാനത്ത് (ചാന്ത്‌പൊട്ട്), യാഹുദാ (ബാവുട്ടിയുടെ നാമത്തില്‍), കണ്ടുരണ്ട് കണ്ണ്, സമ്മിലൂനി (അന്നയും റസൂലും), ഒരു കാതം ദൂരെ (പത്തേമാരി) തുടങ്ങി ഷഹബാസ് അമന്‍ സിനിമയില്‍ ആലപിച്ച 18 ഓളം ഗാനങ്ങളും ഹിറ്റായിരുന്നു. അവാര്‍ഡ് മലപ്പുറത്തെ കൂട്ടുക്കാര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഷഹബാസിന്റെ പ്രതികരണം.

വീണ്ടും സംസ്ഥാന അവാർഡ്..സിതാരയ്ക്കിത് രണ്ടാമൂഴം

വീണ്ടും സംസ്ഥാന അവാർഡ്..സിതാരയ്ക്കിത് രണ്ടാമൂഴം

മികച്ച പിന്നണി ഗായിക സിതാര കൃഷ്ണകുമാറും മലപ്പുറത്തുകാരിയാണ്. മലപ്പുറം തേഞ്ഞിപ്പലം കെ എം കൃഷ്ണകുമാറിന്റേയും-സാലിയുടേയും മകളാണ്. ഇത് രണ്ടാം തവണയാണ് സിതാരയെ തേടി സംസ്ഥാന പുരസ്‌കാരമെത്തുന്നത്. 2012ല്‍ സെല്ലുലോയ്ഡ് സിനിമയില്‍ സിതാര ആലപിച്ച ഏനുണ്ടോടി അമ്പിളി ചന്തം ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചിരുന്നത്.

വിമാനമിറങ്ങി വന്ന അവാർഡ്..

വിമാനമിറങ്ങി വന്ന അവാർഡ്..

ഇത്തവണ വിമാനത്തിലെ വാനമകലുന്നുവോ... എന്ന ഗാനത്തിനാണ് പുരസ്‌കാര ലബ്ധി.

ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്‌സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭര്‍ത്താവ് ഡോ.സജീഷ് എറണാകുളം ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറാണ്.

വനിതാദിനത്തിൽ തേടിയെത്തിയ അംഗീകാരം

വനിതാദിനത്തിൽ തേടിയെത്തിയ അംഗീകാരം

അപ്രതീക്ഷിതമായി ഇന്ന് വനിതാദിനത്തില്‍ ലഭിച്ച അവാര്‍ഡ് ഇരട്ടി സന്തോഷം പകരുന്നതാണെന്ന് സിതാര പറഞ്ഞു. ഇന്നലെ പ്രഖ്യാപനം നടക്കുമെന്ന് അറിയില്ലായിരുന്നു പത്രസമ്മേളനം നടന്നപ്പോഴും ഗൗരവമായി എടുത്തില്ല. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് വിവരമറിഞ്ഞതെന്നും സിതാര പറഞ്ഞു.

ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...

ആന്ധ്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍: അടിയന്തര യോഗം വിളിച്ച് നായിഡു, തീരുമാനം പരിശോധിക്കും!!

കമലിന്‍റേയും രജനിയുടേതും വെറും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം... ജനങ്ങളേയും വഞ്ചിക്കുമെന്ന് ഗൗതമി

English summary
malapuram natives won singers title in kerala state film awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more