Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ പോയത് ഐസിസില്‍ ചേരാനല്ല, പഠിക്കാന്‍; നാടുവിട്ട യുവാവിന്റെ ഇമെയില്‍ സന്ദേശം!

മലപ്പുറം: താന്‍ ഐസിസില്‍ ചേരാന്‍ പോയതല്ലെന്ന് കാണിച്ച് യെമനിലേക്ക് നാട് വിട്ട മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അഖില്‍ എന്ന അബ്ദുള്ള അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ സന്ദേശമയച്ചു. കേസിന്റെ അന്വേഷണ ചുമതലയുള്ള മലപ്പുറം എസ്പിക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്.

ഭീകര സംഘടനകളിലേക്കല്ല പോയതെന്നും താന്‍ ഐസിസ് അടക്കമുള്ള സംഘടനകള്‍ക്കെതിരാണെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ താന്‍ ഭീകരസംഘടനയിലല്ലെന്ന് സന്ദേശമയച്ച അഖിലിനോട് എവിടെയാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോ എടുത്ത് അയച്ചുതരാന്‍ പറഞ്ഞപ്പോള്‍ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. പ്രതികരണം ഇല്ലാത്ത സ്ഥിതിക്ക് അഖില്‍ ഭീകരസംഘടനയുടെ കൂടെയല്ലെന്ന് കരുതാനാകില്ലെന്നാണ് പോലീസിന്റെ നിഗമനം.

ISIS

എന്നാല്‍ സന്ദേശം അയച്ചത് അഖില്‍ ആണെന്ന് വിശ്വസിക്കുന്നില്ല. സന്ദേശം വ്യാജമാണെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു. സൈബര്‍ സെല്ലുമായി സഹകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അഖില്‍ ഫോണിലൂടെ ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ച ഫോണ്‍ നമ്പറും ഇമെയിലിന്റെ ഉറവിടവും പോലീസ് പരിശോധിച്ചുവരികയാണ്.

രണ്ട് വര്‍ഷം മുമ്പാണ് പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശിയായ യുവാവ് മതപഠനത്തിനെന്ന പേരില്‍ വീട് വിട്ട് ഇറങ്ങുന്നത്. ഇതിനിടെ ഒരു തവണ നാട്ടില്‍ വന്നിരുന്നു. അച്ഛനും അമ്മയും ഇസ്ലാം മതത്തിലേക്ക് കടന്ന് വരണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ കത്തയക്കുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+