കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം പ്രസ്‌ക്ലബ് അക്രമണം: കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, പിടികൂടാനുള്ളത് എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ് അക്രമണക്കേസില്‍ കര്‍ശന നടപടി സ്വീകരി്ച്ച് കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നു പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. കേസില്‍ ഇനി പിടികൂടാനുള്ളത് എട്ടുപേരെകൂടിയാണ്. പ്രതികളെ കുറിച്ചു സൂചന ലഭിച്ചുകഴിഞ്ഞെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മലപ്പുറം പ്രസ് ക്ലബില്‍ അതിക്രമിച്ചു കയറി മാധ്യമ പ്രവര്‍ത്തകനേയും പ്രകടനത്തിനിടെ ബൈക്ക് യാത്രികനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇന്നലെ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി കുഞ്ഞുണ്ണിയുടെ മകന്‍ ദിലീപ്കുമാര്‍ (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി അച്യുതന്റെ മകന്‍ ഷിബു (30) എന്നിവരെയാണ് മലപ്പുറം സി.ഐ: എ പ്രേംജിത്, എസ്.ഐ: ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘം ഇന്നലെ പുലര്‍ച്ച ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ പ്രതികളുടെ വീട്ടിലെത്തിയ പോലീസിനെ തടയാന്‍ പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. വൈദ്യപരിശോധനക്ക് ശേഷം വൈകിട്ടു മൂന്നോടെ മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

malapuram

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറ, മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം പ്രസ് ക്ലബിന് മുന്നിലുള്ള സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പത്തുപേര്‍ക്കെതിരെ കേസ്സെടുത്തിരുന്നു. അന്യായമായി സംഘം ചേരല്‍, ശിക്ഷിക്കപ്പെടുമെന്ന് ബോധ്യപ്പെട്ടിട്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടല്‍, കവര്‍ച്ച, മര്‍ദ്ദനം, വധഭീഷണി മുഴക്കി തുടങ്ങിയ വകുപ്പുകളുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലുള്‍പ്പെട്ടെ മറ്റ് എട്ടുപേരെ കുറിച്ച് വ്യക്തമായ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും സംഭവത്തിനു ശേഷം ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും സി.ഐ പ്രേംജിത്ത് പറഞ്ഞു.

വ്യാഴാഴ്ചയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസുകൂടിയായ പ്രസ്‌ക്ലബില്‍ അതിക്രമിച്ചുകയറി പത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദ്ദിച്ചത്. ജില്ലാ കാര്യാലയത്തിലേക്ക് പടക്കമെറിഞ്ഞെന്ന് ആരോപിച്ച് നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനായ പെരിമ്പലം സ്വദേശി അബ്ദുള്ള ഫവാസിനെ മര്‍ദിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിലുള്ള വിരോധത്തിലാണ് ആര്‍.എസ്.എസുകാര്‍ പ്രസ്‌ക്ലബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും.

English summary
malapuram pres club attack; cm gives order to take strict action against the culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X