കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയെ അപകടമുക്തമാക്കാന്‍ ഖത്തറിലെ മലയാളി കൂട്ടായ്മ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിനെ അപകടമുക്തമാക്കാന്‍ രംഗത്തിറങ്ങി. ഖത്തറിലെ മലയാളി കൂട്ടായ്മ. അപകട മരണങ്ങള്‍ നിത്യ സംഭവമായ വട്ടപ്പാറയെ അപകടമുക്തമാക്കാന്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചു. വളാഞ്ചേരിക്കാരുടെ ഖത്തര്‍ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി'യുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചക്കായി അല്‍ ബിദാ പാര്‍ക്കില്‍ ഒത്തുകൂടി.

vattappara-

മൂടാല്‍- കഞ്ഞിപ്പുര ബൈപാസ് ഉടനെ യാഥാര്‍ഥ്യമാക്കാനും സര്‍ക്കാരും പ്രതിപക്ഷവും ഈ വിഷയത്തില്‍ തുടരുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജനങളുടെ കൂടെ നില്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഹൈവേ വികസനവുമായി ബന്ധപ്പെട്ടു നിരവധി പേരുടെ വീടുകളാണ് തകര്‍ക്കപെടുന്നത് അതില്‍ അധികവും പ്രവാസികളുമാണ്.

വികസനത്തില്‍ പങ്കാളികളാവുന്ന അവര്‍ക്കു നഷ്ടപരിഹാരമല്ല മറിച്ചു പദ്ധതിയുടെ ലാഭവിഹിതമാണ് നല്‍കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.ഇരകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ത്ത് സുതാര്യമായി വേണം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടര്‍ന്ന് പോകേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.ഇരകളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് ഫേസിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഫൈറോസ് ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.സെക്രട്ടറി ഷാജി ഹുസ്സൈന്‍, മദനി, ഷബീര്‍, കരീം തിണ്ടലം എന്നിവര്‍ സംസാരിച്ചു.

സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെ രക്ഷിക്കാന്‍ പലവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടും ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അപകടങ്ങള്‍ അനുദിനം പെരുകുകയും ചെയ്യുന്നുണ്ട്.

<br>വാഹനാപകടത്തില്‍ മരിച്ച റാഫിയുടെ സഹോദരങ്ങളുടെ പഠനം പിവി അന്‍വര്‍ എംഎല്‍എ ഏറ്റെടുത്തു
വാഹനാപകടത്തില്‍ മരിച്ച റാഫിയുടെ സഹോദരങ്ങളുടെ പഠനം പിവി അന്‍വര്‍ എംഎല്‍എ ഏറ്റെടുത്തു

English summary
malapuram vattapara accident zone; qatar malayalies joints for accident free zone in vattapara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X