മലപ്പുറത്തെ 21 വീട്ടമ്മമാര്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു
മലപ്പുറം: മഞ്ചേരിയില്‍ 21 വീട്ടമ്മമാര്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. വളയിട്ട കൈകള്‍ക്കും ചെണ്ട മേളം വഴങ്ങുമെന്ന് ഈവീട്ടമ്മമാര്‍ തെളിയിച്ചു
ഇന്നലെ തൃക്കലങ്ങോട് ചെകിടിക്കുന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന അരങ്ങേറ്റം ശ്രദ്ധേയമായി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21 സ്ത്രീകളാണ് പഞ്ചായത്ത് സഹായത്തോടെ ചെണ്ടമേളം പരിശീലിച്ച് അരങ്ങേറ്റം കുറിച്ചത്.
വനിതള്‍ക്ക് വഴങ്ങില്ലെന്ന് പൊതുവെ വിശ്വസിച്ചിരുന്ന ചെണ്ടയില്‍ മേളപ്പെരുക്കം തീര്‍ത്താണ് ഇവര്‍ ശിങ്കാരമേളത്തിലൂടെ കാണികളെ ഹരം കൊള്ളിച്ചത്. വലിയപറമ്പ്, പൂവ്വത്തികുണ്ട്, പ്രാന്തന്‍വള്ളിക്കുണ്ട്, കൂമംകുളം എന്നീ കോളനികളിലെ അമ്മമാരും യുവതികളും അടങ്ങുന്ന 21 പേരാണ് സംഘത്തിലുള്ളത്.

30നും 54നും ഇടയ്ക്ക് പ്രായമുള്ള ഈ വീട്ടമ്മമാര്‍ കൊട്ടിക്കയറിയത് ഏറനാടിന്റെ മനസിലേക്കായിരുന്നു. ഈ സിദ്ധിയാര്‍ജ്ജിച്ചത് നീണ്ട നാളത്തെ പരിശീലനത്തിനൊടുവിലാണ്. സന്തോഷ് തിരുവാലിയാണ് പരിശീലകന്‍. ചെണ്ട, ഇലത്താളം തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും പരിശീലനം നല്‍കുന്നതിനുമായി നാല് ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവിട്ടത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. അരങ്ങേറ്റം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കോയ ഉദ്ഘാടനം ചെയ്തു. പാലക്കല്‍ സിദ്ദീഖ് അധ്യക്ഷനായി. കെ.പി.മധു, എന്‍.പി.മുഹമ്മദ്, ജസീര്‍ കുരിക്കള്‍, എം.മൊയ്തീന്‍, എം.മണികണ്ഠന്‍ പ്രസംഗിച്ചു.












Click it and Unblock the Notifications